News
വാഹനാപകടം: മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു
കൊച്ചി : എറണാകുളം വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ്സ് കേരള ആന്‍സി കബീറും, മിസ്സ് കേരള റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും മരിച്ചു. എറണാകുളം വൈറ്റിലയില്‍ വച്ചാണ് ഇവരുടെ കാര്‍ അപകടത്തിൽപ്പെട്ടത്.
പുലർച്ചെ ഒരു മണിയോടെ വൈറ്റില ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റ ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
2019 മിസ്സ് കേരള മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആന്‍സിയും അഞ്ജനയും. 25കാരിയായ ആന്‍സി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂര്‍ സ്വദേശിയുമാണ്.