Top Stories
സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്ന അടക്കം എല്ലാപ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്ന സുരേഷ് ഇന്നോ നാളെയോ ജയിൽ മോചിതയാകും.
അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സരിത്ത്, റിബിന്‍സ്, റമീസ് എന്നീ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ടങ്കിലും ഇവരുടെ കോഫെപോസ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.