Top Stories
പെട്രോളിനും ഡീസലിനും നികുതി കുറച്ച് കേന്ദ്രം
ന്യൂഡൽഹി : അപ്രതീക്ഷിത ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസം പകർന്ന് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്.
ഇതോടെ നാളെ മുതൽ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയും കുറയും. ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അപ്രതീക്ഷിത നടപടി.