ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും.ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിഇഎ, ബിഎംഎസ്, ടിഡിഎഫ് എന്നീ യുണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ 48 മണിക്കൂര്‍ പണിമുടക്കുന്നത്.
തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യുണിയനുകൾ തീരുമാനിച്ചത്. മാസ്റ്റര്‍ സ്കെയില്‍, പ്രാബല്യ തിയതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കിയില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു.
അതേസമയം, യൂണിയനുകള്‍ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താല്പര്യമല്ല സംഘടനകള്‍ക്ക് ഉള്ളതെന്നുമാണ് ഗതാഗത മന്ത്രിയുടെ ആരോപണം. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ശമ്പള സ്കെയില്‍ അംഗീകരിച്ചാല്‍ ഇതിനായി പ്രതിമാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. ആവശ്യങ്ങള്‍ നിരാകരിച്ചിട്ടില്ലെന്നും സാവകാശം ചോദിച്ചപ്പോഴാണ് പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ട് പോയതെന്നും ഗതാഗത മന്ത്രി പറഞ്ഞു.