News
കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം പൂര്‍ത്തിയായി
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക ചക്രസ്തംഭന സമരം പൂര്‍ത്തിയായി. രാവിലെ 11 മണിമുതല്‍ ആരംഭിച്ച സമരം കാല് മണിക്കൂര്‍ നീണ്ടുനിന്നു. ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം നടത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരുന്നു സമരം.
തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് സമരം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനികുതി കുറയ്ക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കളും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വി.കെ.ശ്രീകണ്ഠന് എംപിയും പൊലീസുമായി വാക്കുതര്‍ക്കവും ഉണ്ടായി. സമരം തടഞ്ഞതാണ് പ്രകോപനമുണ്ടാക്കിയെന്ന് എം പി പ്രതികരിച്ചു.
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ. സുധാകരന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.