ട്രാക്കിലേക്ക് മണ്ണിടിഞ്ഞു: കന്യാകുമാരി – തിരുവനന്തപുരം റൂട്ടില്‍ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം : തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് മൂന്നിടത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു. പാറശ്ശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗര്‍ കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കന്യാകുമാരി – തിരുവനന്തപുരം റൂട്ടില്‍ രണ്ട് ട്രെയിനുകള്‍ പൂർണ്ണമായും10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
1. 16366 – നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചര്‍ (13/11/21)
2. 16127 – ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് (14/11/21)
ഭാഗികമായി റദ്ദാക്കിയത്
1. 16525 – കന്യാകുമാരി -ബെംഗളുരു ഐലന്‍ഡ് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും, തിരികെ തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും
2. 16723 – ചെന്നൈ എഗ്മോര്‍ – കൊല്ലം അനന്തപുരി എക്സ്പ്രസ് നാഗര്‍കോവില്‍ വരെ മാത്രം, ഇന്നത്തെ ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന്
3. 22627 – തിരുച്ചി – തിരുവനന്തപുരം ഇന്‍റര്‍സിറ്റി നാഗര്‍കോവില്‍ വരെ മാത്രം, ഇന്നത്തെ ട്രെയിന്‍ നാഗര്‍കോവിലില്‍ നിന്ന്
4. 16128 – ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ സര്‍വീസ് അവസാനിപ്പിക്കും
5. 16650 – നാഗര്‍കോവില്‍ – മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും
6. 12666 – കന്യാകുമാരി – ഹൗറ പ്രതിവാര തീവണ്ടി നാഗര്‍കോവിലില്‍ നിന്ന്
7. 12633 – ചെന്നൈ എഗ്മോര്‍ – കന്യാകുമാരി എക്സ്പ്രസ് നാഗര്‍കോവില്‍ വരെ മാത്രം
മഴക്കെടുതികള്‍ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി തിരുവനന്തപുരം നഗരസഭ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നഗരസഭാ ഹെല്‍ത്ത്, എന്‍ജിനിയറിംഗ് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമിന്‍റെ സേവനം ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന നമ്ബറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 0471 2377702, 04712377706