News
പുരാവസ്തു തട്ടിപ്പ്: ഇഡി കേസെടുത്തു
കൊച്ചി : മോൺസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മോന്സണ് മാവുങ്കല്‍, മുന്‍ ഡ്രൈവര്‍ അജി എന്നിവരടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇഡി പൊലീസിന് കത്ത് നല്കി. കേസില്‍ പരാതിക്കാരെയും ഇടപാടുകാരെയും ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. പ്രാഥമിക അന്വേഷണത്തിൽ പുരാവസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടന്ന് വ്യക്തമായതിനെ തുടർന്നാണ് കേസെടുത്ത് ഇ ഡി അന്വേഷണം തുടങ്ങിയത്.