News

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു

കൊച്ചി : കളമശേരിയില്‍ കനത്ത മഴയില്‍ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി തങ്കരാജാണ് (72) മരിച്ചത്. നെയ്യാറ്റിന്‍കര ഉദിയന്‍ കുളങ്ങര സ്വദേശിയാണ് തങ്കരാജ്.

കണ്ടെയ്നര്‍ റോ‍ഡില്‍ വച്ചാണ് അപകടമുണ്ടായത്. തങ്കരാജ് മൂത്രമൊഴിക്കുന്നതിനായി ലോറി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഈ സമയം സമീപത്തെ മണ്‍തിട്ട ഇടിഞ്ഞ് ശരീരത്തിലേക്ക് മണ്ണും വലിയ കല്ലും വീഴുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്ന മറ്റു ലോറി ഡ്രൈവര്‍മാരും നാട്ടുകാരുമെത്തി തങ്കരാജിനെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button