Top Stories

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ നടപടിക്ക് ശുപാർശ

കോഴിക്കോട് : കോൺഗ്രസ്‌ രഹസ്യ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ  മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നടപടിക്ക് ശുപാര്‍ശ. കോഴിക്കോട് ഡിസിസി പ്രസിഡനന്റാണ് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യ്തത്.

പ്രശാന്ത് കുമാര്‍, രാജീവന്‍ തിരുവച്ചിറ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന് പരസ്യ താക്കീത്, മുന്‍ ഡിസിസി അധ്യക്ഷന്‍ യു രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നിങ്ങനെയാണ് നടപടി. നടപടി ശുപാര്‍ശ ഡിസിസി പ്രസിഡന്‍റ് ഉടൻ കെപിസിസി പ്രസിഡന്‍റിന് കൈമാറും.

കോഴിക്കോട്ട് എ ഗ്രൂപ്പ് നേതാക്കളുടെ വിമതയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. ഡിസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതിലുളള കടുത്ത അസംതൃപ്തിയുടെ സാഹചര്യത്തിലാണ് കോഴിക്കോട് കല്ലായ് റോഡിലെ സ്വകാര്യ ഹോട്ടലില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവിന്‍റെ നേതൃത്വത്തില്‍ വിമത യോഗം ചേര്‍ന്നത്. നെഹ്റു അനുസ്മരണ സമിതി യോഗം എന്ന പേരിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

എന്നാല്‍ ചേരുന്നത് വിമത യോഗമെന്ന് അറിഞ്ഞ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ യോഗഹാളിന് പുറത്ത് എത്തിയത് അറിഞ്ഞതോടെ പ്രകോപിതരായി ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ക്ക്‌  പരിക്കേറ്റിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button