വിവാദ കാർഷിക നിമയങ്ങൾ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : വിവാദ കാർഷിക നിമയങ്ങൾ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗുരുനാനാക് ജനന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
കാര്‍ഷിക നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ ചിലർക്ക് മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തി. ഈ നിയമങ്ങള്‍ ആത്മാര്‍ത്ഥമായാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായതു കൊണ്ടാണ് കര്‍ഷകര്‍ക്ക് ഏറെ സഹായകമായ മൂന്ന് നിയമങ്ങളും പിന്ലവിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
രാജ്യത്തെ കർഷകരുടെ വേദന മനസിലാക്കുന്നു. കർഷകരുടെ പ്രയത്നം നേരിൽകണ്ടയാളാണ് താൻ. രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കർഷകരും. അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും മുൻഗണന നൽകുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്ക് ജയന്തി അശംസകളും പ്രധാനമന്ത്രി നേർന്നു.