News
സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു
തിരുവനന്തപുരം : കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. നെഹ്റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ബൈക്കില് വീടിനു മുമ്പിൽ എത്തിയ അക്രമികൾ വാളുമായെത്തി വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിക്കുന്നത് കണ്ട് മുറ്റത്തു നിന്ന ഷിജു ഓടി വീട്ടില്ക്കയറി വാതില് അടച്ചു. ആക്രമി സംഘം വീടിന്റെ ജനാല ചില്ലുകളും മറ്റും വെട്ടിപ്പൊളിച്ചു. ജനാലയ്ക്കുള്ളിലൂടെയാണ് നാടൻ ബോംബ് എറിഞ്ഞത്.