Top Stories

ഒടുവിൽ കുട്ടി അമ്മക്കൊപ്പം

തിരുവനന്തപുരം : ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ജഡ്ജിയുടെ ചേംമ്പറിൽവെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം കുടുംബകോടതി കേസ് അടിയന്തരമായി പരിഗണിച്ചത്. ബുധനാഴ്ച രണ്ട് മണിയോടെ കോടതി നിർദേശ പ്രകാരം കുഞ്ഞിനെയും കോടതിയിലെത്തിച്ചു. ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎൻഎ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഗവൺമെന്റ് പ്ലീഡർക്ക് നൽകിയിരുന്ന നിർദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button