News

മൊഫിയയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി : ആലുവയിൽ നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ റൂറൽ എസ്.പി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഡിസംബർ 27-ന് പരിഗണിക്കും.

തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനി മൊഫിയ പർവീണാണ് കഴിഞ്ഞദിവസം വീട്ടിൽ ജീവനൊടുക്കിയത്. ഗാർഹിക പീഡനമാണ് മരണകാരണമെന്നും പോലീസ് ഇൻസ്പെക്ടർക്കെതിരേ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button