News
കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു: ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
കൃഷ്ണഗിരി : കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഹരീഷ് കുമാര്‍ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഇന്ന് പുലര്‍ച്ചെ ആറരയോടെ സേലംഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് സമീപമായിരുന്നു അപകടം. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.