Top Stories
ദത്ത് വിവാദം: ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി
തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി. തിരുവനന്തപുരം അഡിഷണൽ സേഷൻസ് കോടതിയാണ് മുൻകൂർ ജാമ്യപേക്ഷ തള്ളിയത്.
ജയചന്ദ്രനാണ് കുട്ടിയെ കടത്താൻ മുൻകൈ എടുത്തത് എന്നായിരുന്നു അനുപമയുടെ പരാതി. സിഡബ്ല്യുസി യും ശിശുക്ഷേമ സമിതിയും പോലീസും ഉൾപ്പെടെ കുട്ടിയെ കടത്തുന്നതിൽ ഗൂഡാലോചന നടത്തിയത് ജയചന്ദ്രന്റെ സ്വാധീനം കൊണ്ടായിരുന്നു എന്ന് അനുപമ ആരോപിച്ചിരുന്നു. ഒരു വർഷത്തിലധികമാണ് കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റി നിർത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്.