Top Stories
സി ഐ സുധീറിനെ സസ്പെൻഡ് ചെയ്യ്തു
തിരുവനന്തപുരം : നിയമ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യ്തു. സർക്കാർ നിർദ്ദേശപ്രകാരം ഡിജിപിയാണ് സിഐയുടെ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
സുധീറിനെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ആണ് സുധീറിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നത്.