News
പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നറിയാം
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍, ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. പതിനൊന്ന് മണിയോടെ ഹയര്‍സെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.
അതേസമയം, സംസ്ഥാനത്ത് സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാന്‍ വിദ്യാഭ്യാസവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശയില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത്. പരീക്ഷകള്‍ക്ക് മുന്‍വര്‍ഷത്തെ പോലെ മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതും പരിഗണനയിലുണ്ട്. പ്ലസ് വണ്‍ സീറ്റ് ക്ഷാമം തീര്‍ക്കാന്‍ 52 പുതിയ ബാച്ചുകള്‍ അനുവദിക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്.
ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഉച്ചവരെയുള്ള ക്ലാസുകള്‍ വൈകീട്ട് വരെയാക്കാനാണ് കളമൊരുങ്ങുന്നത്. സമയം നീട്ടുമ്ബോഴും വിവിധ ദിവസങ്ങളില്‍ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിള്‍ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിര്‍ത്തും. നവംബര്‍ മാസം തീരാനിരിക്കെ ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗങ്ങള്‍ തീരില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍. സമയമാറ്റത്തില്‍ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്.
സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടന്‍ വരും. പരീക്ഷകള്‍ക്ക് മുന്‍വര്‍ഷത്തെ പോലെ മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയില്‍ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. കൂടുതലും സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും. സീറ്റ് ഒഴിവുള്ള ബാച്ചുകള്‍ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും. ബാച്ചിലും അന്തിമതീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.