News
ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയില്‍
ആലപ്പുഴ : ആലപ്പുഴ കോര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ (35) സുനില്‍ (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മത്സ്യത്തൊഴിലാളികളാണ് ഇവർ. മരാരിക്കുളം തെക്ക് പഞ്ചായത്തിലെ തീരപ്രദേശത്താണ് ഇവരുടെ വീട്.
ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളില്‍ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് സ്ഥലത്ത് എത്തി വീട് തുറന്ന് മരണം സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.