News

പാമ്പാടിയില്‍ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി

കോട്ടയം : പാമ്പാടിയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ തമ്പാനൂരിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തി.  പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്.

സഹോദരിമാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പൊലീസിന്റെ മികച്ച പ്രവര്‍ത്തനമാണ് ബംഗളൂരുവിലേക്ക് കടക്കാന്‍ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച്‌ പിടികൂടാന്‍ സാധിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സിസിടിവി പരിശോധിച്ചു കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇതില്‍ പെണ്‍കുട്ടികള്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വന്നതായി മനസിലായി. പിന്നാലെ കാണാതായ യുവാവിന്റെ ഫോണ്‍ സിഗ്നല്‍ തമ്പാനൂരില്‍ നിന്നും ലഭിച്ചതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോഡ്ജുകളിലും പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button