മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍
കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥി മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മൊഫിയ പർവീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമെന്ന് ഗവർണർ പ്രതികരിച്ചു. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സ്ത്രീകൾക്ക് ആർജവമുണ്ടാകണമെന്നും സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആത്മഹത്യയ്ക്ക് പകരം സ്ത്രീകൾ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ആലുവ പൊലീസിന്റെ നടപടിയെയും ഗവർണർ വിമര്‍ശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആലുവയിലെ മൊഫിയ പർവീണിന്റെ വീട്ടിലെത്തിയത്. മൊഫിയയുടെ മാതാപിതാക്കളെ നേരിൽക്കണ്ട അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അൻവർ സാദത്ത് എം.എൽ.എ.യും കൂടെയുണ്ടായിരുന്നു.