News

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

അലബാമ : അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്​ഗോമറിയിലാണ് സംഭവം.  വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്.

തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്പില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം. ​ഗള്‍ഫിലായിരുന്ന ഇവര്‍ നാല് മാസമേ ആയൊള്ളും അമേരിക്കയില്‍ എത്തിയിട്ട്. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button