News
കൊച്ചിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു
കൊച്ചി : ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടിടത്തിലാണ് തീപടര്‍ന്നത്. താഴത്തെ നിലയില്‍ കടമുറികളും മുകള്‍ നിലകള്‍ താമസത്തിനുമായി നല്‍കിയിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നിലയിലേക്കും തീ പടര്‍ന്നു.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷപെടുത്തിയത്. കുട്ടികളെയടക്കം ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടില്ലെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.