Top Stories
കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി
തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തെ അവധിക്കു ശേഷമാണ് കോടിയേരി സെക്രട്ടറിപദത്തില്‍ തിരിച്ചെത്തുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 13 നാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അവധിയെടുത്തത്. പിന്നീട് എ. വിജയരാഘവന്‍ ആക്ടിങ് സെക്രട്ടറിയായി ചുമതലയേല്‍ക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും കോടിയേരി അവധിയില്‍ പ്രവേശിക്കാന്‍ കാരണമായി. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും ബിനീഷ് ജയില്‍ മോചിതനായതുമാണ് പദവിയിലേക്കു മടങ്ങിയെത്തുന്നതിന് സാഹചര്യമൊരുക്കിയത്.