ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലിക്കോപ്ടർ തകർന്നു വീണു
ഊട്ടി : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നു വീണു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
ബിപിൻ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തിൽ പെട്ടതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ബിപിൻ റാവത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നും പരീക്കേറ്റ 7 പേർ ആശുപത്രിയിൽ ഉണ്ടന്നും റിപ്പോർട്ടുണ്ട്.
വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തിൽ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ ലാൻഡിംഗിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.