News
കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം : ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി. മാനസിക പ്രശ്നങ്ങളുള്ള ആളാണ് റോസന്ന.
പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നി അകത്തു കടന്നു നോക്കുകയായിരുന്നു. സിജി രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.