Top Stories
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.തിരുവനന്തപുരത്തും എറണാകുളത്തുമാണ് രോഗം സ്ഥീരികരിച്ചത്.
ആദ്യ കേസിലെ സമ്പർക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്കും. യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന ഒരാള്‍ക്കും കോംഗോയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപട്ടിക പരിശോധിച്ച് വരുകയാണ്. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ രോഗബാധിതരുടെ എണ്ണം അഞ്ചായി.