Top Stories
ഹെലികോപ്ടര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു
ബംഗളൂരു : കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു.
ബെംഗളൂരുവിലെ വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. വ്യോമസേന മരണം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ വരുണ്‍ സിംഗ് ധീരതയ്ക്കുള്ള ശൗര്യചക്രം നേടിയിട്ടുണ്ട്.
ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എൽ എസ് ലിഡ്ഡർ, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപ് അടക്കം 13 പേർ നേരത്തേ മരിച്ചിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ക്യാപ്റ്റന്‍ വരുണ്‍ സിങിനെ ആദ്യം വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലും പിന്നീട് ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.