സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കില്ലന്ന് ബിജെപി
ആലപ്പുഴ : ആലപ്പുഴയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ബിജെപിയുടെ വിട്ടുനില്‍ക്കല്‍.
രഞ്ജിത്തിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുന്ന സമയമായതിനാല്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാന് അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയില്‍ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു.
രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം ബോധപൂര്‍വം വൈകിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു. ‘ബിജെപി സമാധാനത്തിന് എതിരല്ല. ബിജെപിക്ക് കൂടി സൗകര്യപ്രദമായ ദിവസം സര്‍വകക്ഷിയോഗം തീരുമാനിച്ചാല്‍ പങ്കെടുക്കുന്നത് ആലോചിക്കും. സര്‍ക്കാര്‍ എസ്.ഡിപി.ഐക്ക് ഒപ്പമാണ്’. അവരുടെ സൗകര്യത്തിനാണ് സമാധാനയോഗം ഇന്ന് വിളിച്ചതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.