Top Stories
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു
കൊച്ചി : ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു. റിവേഴ്സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാൻ ഇടിച്ച് കയറിയാണ് അപകടം. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരുടെ നില ഗുരുതരമാണ്.
തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്.
തമിഴ്നാട്ടിലെ സേലത്ത് നിന്നുള്ള 15 അംഗ അയ്യപ്പഭക്ത സംഘവും ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ഡ്രൈവറുമാണ് വാനിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറുടേയും മറ്റൊരാളുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.