Top Stories

കെ.എസ്. സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ : പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.  രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.

ജെസി ഡാനിയേല്‍ പുരസ്കാരം അടക്കം നേടിയ ചലച്ചിത്ര പ്രതിഭയായിരുന്നു  കെ.എസ്. സേതുമാധവന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒട്ടേറെ സിനിമകൾ അദ്ദേഹം ഒരുക്കിയിരുന്നു. 1960-ൽ വീരവിജയ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധാകനാകുന്നത്. ആദ്യ മലയാള ചിത്രം മുട്ടത്തുവർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ച ജ്ഞാനസുന്ദരിയാണ്.

അനുഭവങ്ങൾ പാളിച്ചകൾ, ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനൽകിനാവുകൾ, ഓടയിൽ നിന്ന്, സ്ഥാനാർഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്നു അദ്ദേഹം.

പാലക്കാടായിരുന്നു കെഎസ് സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്. പിന്നീട് 60 ഓളം സിനിമകള്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്തു. 1973 ല്‍ ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നര്‍ഗിസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button