News
ചവറയില്‍ വാഹനാപകടം; നാലുപേര്‍ മരിച്ചു
കൊല്ലം : ചവറ വെറ്റമുക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസില്‍ വാന്‍ ഇടിച്ചായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
വിഴിഞ്ഞത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയവര്‍ക്കാണ് അപകടം നേരിട്ടത്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തിരുവല്ലം സ്വദേശി കരുണാമ്പരം (56), ബെര്‍ക്കുമന്‍സ് ( 45 ), ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്.
മിനി ബസിലുണ്ടായിരുന്ന 24 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.