News
68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളി; പെണ്‍കുട്ടികള്‍ കീഴടങ്ങി
വയനാട് : കല്പറ്റ അമ്പലവയലില്‍ 68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി. 15, 16 വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് കീഴടങ്ങിയത്. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല നടത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി.
കുട്ടികളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.