News
സിനിമാ തിയേറ്ററുകളില്‍ സെക്കന്റ് ഷോ വിലക്കി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം തൽക്കാലം സിനിമ പ്രദര്‍ശനം അനുവദിക്കില്ല. ഈ മാസം 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം.
ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളില്‍ സെക്കന്റ് ഷോകള്‍ വിലക്കിയത്. ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ എല്ലാ വ്യാപാരികളും കടകള്‍ രാത്രി പത്തു മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം.