News
ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
ഗോവ : ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്ബള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന് (24) എന്നിവരാണ് മരിച്ചത്. മരിച്ച കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്.
വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന അഖില്‍, വിനോദ് എന്നിവര്‍ ഗുരുതര പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
അപകടത്തില്‍ മരിച്ച നിതിന്‍ ഗോവയിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തെ കാണാനാണ് സുഹൃത്തുക്കള്‍ ട്രെയിനില്‍ ഗോവയിലെത്തിയത്. വാടകയ്ക്ക് കാറെടുത്ത് ഗോവയില്‍ കറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.