Month: December 2021
- News
68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളി; പെണ്‍കുട്ടികള്‍ കീഴടങ്ങി
വയനാട് : കല്പറ്റ അമ്പലവയലില്‍ 68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി. 15, 16 വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് കീഴടങ്ങിയത്. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല നടത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. കുട്ടികളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
Read More » - News
ചവറയില്‍ വാഹനാപകടം; നാലുപേര്‍ മരിച്ചു
കൊല്ലം : ചവറ വെറ്റമുക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസില്‍ വാന്‍ ഇടിച്ചായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയവര്‍ക്കാണ് അപകടം നേരിട്ടത്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തിരുവല്ലം സ്വദേശി കരുണാമ്പരം (56), ബെര്‍ക്കുമന്‍സ് ( 45 ), ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്.
Read More » - News
കിഴക്കമ്പലം അക്രമം: കിറ്റക്സ് കമ്പനിയോട് തൊഴില്‍ വകുപ്പ് വിശദീകരണം തേടി
കൊച്ചി : കിഴക്കമ്പലത്ത് ക്രിസ്തുമസ് രാത്രിയിൽ കിറ്റക്സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പിടികൂടിയ പ്രതികളെ കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 156 പേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് വാഹനങ്ങള്‍ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവം അന്വേഷിക്കാൻ പെരുമ്പാവൂര്‍ എഎസ് പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. അതേസമയം,പൊലീസിനെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കിറ്റക്സ് കമ്പനിയോട് തൊഴില്‍ വകുപ്പ് വിശദീകരണം തേടി. ഇവിടുത്തെ ജീവനക്കാരായ അതിഥി തൊഴിലാളികളാണ് ഒരു പൊലീസുകാരെ ആക്രമിച്ചത്. ഒരു പൊലീസ് ജീപ്പ് കത്തിച്ച തൊഴിലാളികള്‍, മറ്റ് രണ്ടെണ്ണം ഭാഗികമായി തകര്‍ക്കുകയും ചെയ്തിരുന്നു. കിറ്റെക്സില്‍ തൊഴില്‍ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കാഞ്ഞങ്ങാട് അറിയിച്ചിരുന്നു. തൊഴില്‍ വകുപ്പ് കമ്മീഷണറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Read More » - News
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ
തിരുവനന്തപുരം : 2021-22 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് മുതൽ 19 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച് 16 മുതല്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കു. വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
Read More »