Month: December 2021
- Top StoriesDecember 24, 20210 132
കെ.എസ്. സേതുമാധവന്‍ അന്തരിച്ചു
ചെന്നൈ : പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. ജെസി ഡാനിയേല്‍ പുരസ്കാരം അടക്കം നേടിയ ചലച്ചിത്ര പ്രതിഭയായിരുന്നു കെ.എസ്. സേതുമാധവന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒട്ടേറെ സിനിമകൾ അദ്ദേഹം ഒരുക്കിയിരുന്നു. 1960-ൽ വീരവിജയ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധാകനാകുന്നത്. ആദ്യ മലയാള ചിത്രം മുട്ടത്തുവർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ച ജ്ഞാനസുന്ദരിയാണ്.
Read More » - NewsDecember 23, 20210 135
വീട്ടമ്മയെ വെട്ടിയശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് പോയ യുവാവ് പിടിയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് പോയ അയല്‍വാസിയായ യുവാവ് പോലീസ് പിടിയിൽ. വഴുതൂര്‍ കല്പിതത്തില്‍ കിരണ്‍ എന്ന 26കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ലഹരിക്ക് അടിമയെന്ന് പോലീസ് പറഞ്ഞ്.
Read More » - Top StoriesDecember 23, 20210 130
പി ടിയുടെ സംസ്കാരം ഇന്ന്
ഇടുക്കി : അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്‍റെ സംസ്കാരം ഇന്ന്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് പുലർച്ചയോടെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം ഇപ്പോൾ വിലാപയാത്രയായി തൊടുപുഴയിലേക്ക് കൊണ്ടുപോവുകയാണ്. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലും വഴിയോരത്തുമായി എത്തിയത്. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ഡിസിസിയിലാകും പൊതുദര്‍ശനം.
Read More » - EditorialDecember 22, 20210 134
ആരങ്ങൊഴിഞ്ഞത് കപടതയില്ലാത്ത രാജ്യസ്നേഹി
സ്വന്തം നിലപാടുകളിൽ ഉറച്ചു നില്ക്കുകയും അതിനായി ആരുടേയും മുഖം നോക്കാതെ എതിർക്കാൻ ധൈര്യം കാണിക്കുകയും ചെയ്യ്ത നേതാവായിരുന്നു PT തോമസ്. നമ്മുടെ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞു. നിശബ്ദ ഭൂരിപക്ഷത്തിന് അദ്ദേഹം പ്രിയങ്കരനായിരുന്നു. എന്നാൽ പണവും അധികാരവും സ്വാധീനവുമുള്ള ഒരു ന്യൂനപക്ഷം അദ്ദേഹത്തെ പല്ലും നഖവുമുപയോഗിച്ച് എതിർത്തു.
Read More » - Top StoriesDecember 22, 20210 136
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്‍ (18), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ 6 പേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഡിസംബര്‍ 18ന് യുകെയില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Read More » - Top StoriesDecember 22, 20210 133
കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,30,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 193 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 27,842 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 347 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,538 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3036 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 141 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3012 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 782, കൊല്ലം 123, പത്തനംതിട്ട 143, ആലപ്പുഴ 91, കോട്ടയം 131, ഇടുക്കി 176, എറണാകുളം 502, തൃശൂര്‍ 186, പാലക്കാട് 43, മലപ്പുറം 120, കോഴിക്കോട് 349, വയനാട് 83, കണ്ണൂര്‍ 224, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 27,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,51,715 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - Top StoriesDecember 22, 20210 134
പി.ടി.തോമസിന്റെ കണ്ണുകൾ ദാനം ചെയ്തു
കൊച്ചി : അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസ് എംഎൽഎയുടെ കണ്ണുകൾ ദാനം ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കണ്ണുകൾ ദാനം ചെയ്യ്തത്. മതപരമായ ചടങ്ങുകൾ നടത്തി സംസ്കരിക്കേണ്ട എന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷവും നിറവേറ്റപ്പെടും. ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും..’ എന്ന വയലാറിന്റെ ഗാനം കേൾപ്പിച്ച് രവിപുരം ശ്മശാനത്തിൽ തന്നെ ദഹിപ്പിക്കണം, മൃതദേഹത്തിൽ റീത്തുകളോ മറ്റു ആഡംബരങ്ങളോ വെക്കരുത്, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനുള്ളത്. സുഹൃത്തുക്കളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്. അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അർദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ ഇടുക്കിയിലെ ഉപ്പുതോടിലുള്ള വസതിയിലേക്ക് മൃതദേഹം കൊണ്ടുവരും. തുടർന്ന് വ്യാഴാഴ്ച വെളുപ്പിന് ആറുമണിയോടെ കൊച്ചി പാലാരിവട്ടത്തുള്ള വസതിയിലേക്ക് മൃതദേഹം എത്തിക്കും. ഏഴ് മണിക്ക് ശേഷം എറണാകുളം ഡിസിസിയിൽ എത്തിക്കും. അവിടെ നിന്ന് എട്ടരയോടെ എറണാകുളം നോർത്ത് ജങ്ഷനിലെ ടൗൺഹാളിൽ എത്തിക്കും. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളും പൊതുജനങ്ങളും അവിടെ വെച്ച് അന്തിമോപചാരം അർപ്പിക്കും. ഉച്ചയ്ക്ക് ഒന്നര മണിയോടെ അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയിലുള്ള കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും. അഞ്ചരയോടെ രവിപുരം ശ്മാശനത്തിലെത്തിച്ച് സംസ്കാര കർമ്മങ്ങൾ നടത്തും.
Read More » - Top StoriesDecember 22, 20210 140
പി ടി തോമസ് അന്തരിച്ചു
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ് അന്തരിച്ചു. വെല്ലൂര്‍ ക്രസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വച്ച് രാവിലെ പത്ത് മണി കഴിഞ്ഞായിരുന്നു അന്ത്യം. ദീർഘകാലമായി അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഏത് കാര്യങ്ങളിലും തന്റെതായ നിലപാടുള്ള വ്യക്തിത്വമായിരുന്നു പി ടി തോമസ്. ഗാഡ്ഗിൽ പോലുള്ള പരിസ്ഥിതി വിഷയങ്ങളിൽ ശക്തമായ നിലപാടിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഇടുക്കി ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ച പിടി തോമസ് കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പഠനം. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് വരെ ആയി.1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. നിലവിൽ കെ പിസി സി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു അദ്ദേഹം. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 ൽ വീണ്ടും തൃക്കാക്കരയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.
Read More » - Top StoriesDecember 22, 20210 132
തങ്ക അങ്കി രഥഘോഷയാത്ര ആറന്മുളയില്‍ നിന്ന് പുറപ്പെട്ടു
പത്തനംതിട്ട : ശബരിമല അയ്യപ്പന്റെ തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുളയില്‍ നിന്ന് പുറപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കഅങ്കി വഹിച്ചുള്ള രഥം പുറപ്പെട്ടത്. 73 കേന്ദ്രങ്ങളിലെ സ്വീകരണം പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകീട്ട് തങ്ക അങ്കി സന്നിധാനെത്തെത്തും. അന്ന് വൈകീട്ട് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന. ആഘോഷങ്ങൾ ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്. കൊവിഡ് ഇളവുകള്‍ വന്നതോടെ സാധാരണ തീര്‍ത്ഥാടനകാലം പോലെയാണ് ഇക്കുറി രഥഘോഷയാത്ര. പതിവ് പോലെ വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണമുണ്ടാവും. തങ്ക അങ്കിയെ അനുഗമനിക്കാനും ഭക്തര്‍ക്ക് അനുമതിയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ക്ക് ഘോഷയാത്ര പമ്പയിലെത്തും. അന്ന് വൈകിട്ട് 6.30ക്ക് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന. ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി നട അടയ്ക്കും. 30 ന് വൈകീട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.
Read More » - Top StoriesDecember 22, 20210 142
ഹരിപ്പാട് ചിങ്ങോലി കാവില്‍ പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം
ആലപ്പുഴ : ഹരിപ്പാട് കാര്‍ത്തികപ്പള്ളി ചിങ്ങോലി കാവില്‍ പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം. മുക്കാല്‍ കിലോ ഗ്രാമോളം സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ദേവസ്വം കൗണ്ടറിന്റേയും ഓഫീസിന്റേയും വാതിലുകള്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പെട്ട ഇവര്‍ ഉടന്‍ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ചുറ്റമ്പലത്തിലെ പടിഞ്ഞാറെ നട തുറന്ന് കിടക്കുന്നതും ക്ഷേത്രത്തിനകത്ത് മോഷണം നടന്നതും മനസ്സിലാകുന്നതും. തുടര്‍ന്ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പ്രധാന ക്ഷേത്രത്തിന്റെ ഓടിനു മുകളിലൂടെ കയറി അകത്ത് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്ബിന്റെ നെറ്റ് ഇളക്കി ആണ് മോഷ്ടാക്കള്‍ ചുറ്റമ്ബലത്തില്‍ ഇറങ്ങിയത്. ഇതിനുള്ളിലെ ചെറിയ മുറിയില്‍ സൂക്ഷിച്ചിരുന്ന ശ്രീ കോവിലിന്റെ താക്കോല്‍ കൈക്കലാക്കുകയും ഉള്ളില്‍ കയറുകയും ചെയ്തു. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 10 പവനിലേറെ തൂക്കമുള്ള മാലയും ഇതിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ ലക്ഷത്തോളം രൂപയും കവർന്നു. പഴയ ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വര്‍ണ കുമിളകള്‍, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് അഴിച്ചു ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്നു. ഇതിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറി ഇവ കൈക്കലാക്കുകയും വഴിപാട് കൗണ്ടറിന്റെ താഴും തല്ലിത്തുറന്നു. ദേവസ്വം ഓഫീസില്‍ നിന്ന് പഴയ ഒരു കാണിക്കവഞ്ചിയും ഓഫീസ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിനു പിന്നില്‍ കാവിനു സമീപം ഉപേക്ഷിച്ചു. ഓഫീസ് മുറിയില്‍ ഇരുന്ന വെളളി രൂപങ്ങളും ദേവതകളെ അണയിക്കുന്നതിനായുളള വിലപിടിപ്പില്ലാത്ത ആഭരണങ്ങളും സ്റ്റേജിനു പിന്നിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Read More »