Month: December 2021
- News
സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു
പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നാളെയാണ് സംസ്‍കാരം നടക്കുക. ഭരതന്‍ സംവിധാനം ചെയ്‍ത ‘വൈശാലി’യിലൂടെ വെള്ളിത്തിരയുടെ ഭാഗമായ സുനില്‍ ഗുരുവായൂര്‍ മലയാളത്തിലെ ഒട്ടേറേ ഹിറ്റ് ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. ‘നോട്ട്ബുക്ക്’, ‘ഹലോ’, ‘മായാവി’, ‘ഛോട്ടാ മുംബൈ’, ‘കയ്യൊപ്പ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ സുനില്‍ ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‍നത്തെ തുടര്‍ന്ന് അടുത്തിടെയാണ് സുനില്‍ ഗുരുവായൂര്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത്.
Read More » - News
ചായക്കടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു
പത്തനംതിട്ട : ആനിക്കാട് ചായക്കടയില്‍ സ്‌ഫോടനം. ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ ചായക്കട പൂര്‍ണമായി തകര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. സണ്ണി ചാക്കോ, ബേബിച്ചന്‍, പി എം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്‍, ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യില്‍വെച്ചാണ് സ്ഫോടക വസ്തു പൊട്ടിയത്. കിണറ്റിലെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് പറയുന്നത്. കിണറ്റിലെ പാറ പൊട്ടിക്കുന്ന തൊഴിലാളി ചായക്കടയില്‍ എത്തിയ സമയത്താണ് സ്‌ഫോടനം നടന്നത്. പണിയായുധങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ചൂടേറ്റ് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
Read More » - News
ഗുരുവായൂരപ്പന്റെ ഥാർ ഇനി അമലിന് സ്വന്തം
തൃശ്ശൂർ : ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദിന് തന്നെ കൈമാറാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനം. ഇന്ന് ചേർന്ന ഭരണസമിതി യോഗമാണ് വാഹനം ലേലത്തിൽ വിളിച്ച ആൾക്ക് തന്നെ കൈമാറാൻ തീരുമാനിച്ചത്.15,10,000 രൂപയ്ക്കാണ് അമൽ ഥാർ ലേലംത്തിൽ പിടിച്ചത്. വണ്ടി ലേലത്തിൽ പോയതിനു പിന്നാലെ വിവാദമുയർന്നിരുന്നു. ലേലത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്. അമലിന് വേണ്ടി തൃശ്ശൂർ എയ്യാൽ സ്വദേശിയും ഗുരുവായൂരിൽ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ദേവസ്വം ഭരണസമിതി അംഗീകാരം ഇനി ദേവസ്വം കമ്മീഷണർക്ക് കൈമാറും. കമ്മീഷണർ അന്തിമ അനുമതി നൽകിയാൽ അമലിന് ഗുരുവായൂരിൽ നിന്ന് ഥാർ കൊണ്ടുപോകാം.
Read More »