Month: December 2021

  • Top Stories
    Photo of ഹെലികോപ്ടര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു

    ഹെലികോപ്ടര്‍ അപകടം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു

    ബംഗളൂരു : കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. വ്യോമസേന മരണം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ വരുണ്‍ സിംഗ് ധീരതയ്ക്കുള്ള ശൗര്യചക്രം നേടിയിട്ടുണ്ട്.

    Read More »
  • Top Stories
    Photo of പിണറായിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയർത്തി സിപിഎം സമ്മേളനം

    പിണറായിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയർത്തി സിപിഎം സമ്മേളനം

    തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമുയർത്തി  സിപിഎം ഏരിയ സമ്മേളനം.  തിരുവനന്തപുരം കാട്ടാക്കട ഏരിയാ സമ്മേളനത്തിലാണ്  പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുയർന്നത്. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ വിമർശനമുന്നയിച്ചു. തുടര്‍ഭരണം ലഭിച്ച്‌ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഏകാധിപത്യ സ്വഭാവമാണ് കാണിച്ചത്. നടത്തിപ്പുകാരന്റെ ഇഷ്ടക്കാര്‍ മാത്രം മന്ത്രിമാരായി. പുതിയ മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.  പരിചയസമ്പന്നരെ പൂര്‍ണമായി ഒഴിവാക്കിയത് മന്ത്രിസഭയുടെ പ്രവര്‍ത്തനത്തില്‍ പാളിച്ചകൾ ഉണ്ടാക്കുന്നുവെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പൊലീസ് ഭരണത്തിലെ വീഴ്ചകളിലും പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്. പൊലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ആര്‍എസ്‌എസുകാരാണ്. ഉദ്യോഗസ്ഥ തലത്തില്‍ ആര്‍എസ്‌എസ് സ്ലീപ്പിങ്ങ് സെല്ലുകള്‍ സജീവമാണെന്നും പ്രതിനിധികള്‍ പറഞ്ഞു. മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐയും അവര്‍ ഭരിക്കുന്ന റവന്യൂ വകുപ്പുമാണ് കുറ്റക്കാരെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. നിര്‍ണായക സമയത്തെല്ലാം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന സിപിഐയുടെ യഥാര്‍ഥസ്ഥിതി തുറന്നുകാണിക്കാന്‍ പാര്‍ട്ടി തയ്യാറാകണമായിരുന്നു. ഇതിന് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറായില്ല. റവന്യു വകുപ്പില്‍ നടക്കുന്നത് പണപ്പിരിവാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി. കെ റെയില്‍ പദ്ധതി സംബന്ധിച്ചും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. കെ റെയില്‍ പദ്ധതിയുടെ ഓഫീസില്‍ ഡെപ്യൂട്ടി മാനേജരായി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ നിയമിച്ചതിനെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് അഫിലിയേഷന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിനോട് സിപിഎം വിശദീകരണം തേടിയിരുന്നു.

    Read More »
  • Top Stories
    Photo of പുല്‍വാമയില്‍ ഒരു ഭീകരനെ സൈന്യം ​വധിച്ചു

    പുല്‍വാമയില്‍ ഒരു ഭീകരനെ സൈന്യം ​വധിച്ചു

    ഡൽഹി : പുല്‍വാമയില്‍ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം ​വധിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്പുര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്ന് സുരക്ഷാ സേന അറിയിച്ചു. ആക്രമണം ആസൂത്രിതമായിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന വ്യക്തമാക്കി. ജയ്ഷേ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,474 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,49,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4229 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 35,410 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,344 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 663, കൊല്ലം 166, പത്തനംതിട്ട 169, ആലപ്പുഴ 191, കോട്ടയം 302, ഇടുക്കി 141, എറണാകുളം 788, തൃശൂര്‍ 384, പാലക്കാട് 24, മലപ്പുറം 188, കോഴിക്കോട് 513, വയനാട് 148, കണ്ണൂര്‍ 246, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 35,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,21,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • News
    Photo of പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടി; പൊലീസുകാരനെ പിരിച്ചുവിട്ടു

    പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടി; പൊലീസുകാരനെ പിരിച്ചുവിട്ടു

    കണ്ണൂര്‍ : മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ്  സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ എന്‍ ശ്രീകാന്തിനെയാണ് പിരിച്ചുവിട്ടത്. പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍ നിന്നും അര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ ഗോകുല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡ് ശ്രീകാന്ത് കൈക്കലാക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയില്‍ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മനസ്സിലാക്കി. ഇതിനുശേഷം 9500 രൂപ പിന്‍വലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കണ്ടെത്തിയത്. പണം നഷ്ടമായത് മനസ്സിലാക്കിയ യുവതി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച്‌ കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • News
    Photo of കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

    കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

    കോട്ടയം : ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി. മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് റോസന്ന. പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നി അകത്തു കടന്നു നോക്കുകയായിരുന്നു. സിജി രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ്‌ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

    Read More »
  • Top Stories
    Photo of കശ്മീരിൽ മലയാളി സൈനികൻ അപകടത്തിൽ മരിച്ചു

    കശ്മീരിൽ മലയാളി സൈനികൻ അപകടത്തിൽ മരിച്ചു

    ശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ ടെന്റിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി സൈനികൻ മരിച്ചു. ഇടുക്കി ഇരട്ടയാർ സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. അതിർത്തിയിൽ കാവൽ നിൽക്കുകയായിരുന്ന അനീഷിന്റെ ടെന്റിന് തീപിടിച്ചായിരുന്നു അപകടം. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കത്തിച്ചുവെച്ച തീ ടെന്റിലേക്ക് പടർന്നതാകാം അപകട കാരണമെന്നാണ് കരുതുന്നത്.  

    Read More »
  • News
    Photo of തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

    തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

    തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം യുവാവിനെ വീടുകയറി ആക്രമിച്ചു. നെയ്യാറ്റിന്‍കര ആറാലും മൂട് സ്വദേശി ഓട്ടോറിക്ഷ തൊഴിലാളിയായ  സുനിലിനെയാണ് ആക്രമിച്ചത്. ആക്രമത്തിൽ സുനിലിന് തലക്ക് പരിക്കേറ്റു. രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഗുണ്ട സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സുനിലും ആക്രമിച്ച സംഘവും തമ്മില്‍ അടുത്തിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാകും ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു മാസത്തിനിടെ 30 ലേറെ ഗുണ്ടാ ആക്രമണമാണ് തിരുവനന്തപുരത്ത് ഉണ്ടായത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

    കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

    കൊച്ചി : കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നും വന്ന  എറണാകുളം സ്വദേശിയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ​ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിള്‍ പരിശോധന നടത്തിയ ശേഷമാണ് കേരളത്തില്‍ ഒമിക്രോണ്‍ വൈറസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ആറാം തീയതി അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നത്. യുകെയില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാൾ ആദ്യം നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് പൊസീറ്റിവായത്. ഇദ്ദേഹത്തിന്റെ  ഭാര്യയേയും അമ്മയേയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുട‍ര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിള്‍ പരിശോധന ഫലം കാത്തിരിക്കുകകയാണ്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,911 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,577 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 196 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 38,361 കോവിഡ് കേസുകളില്‍, 8.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 34 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 109 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,967 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3856 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 359, കൊല്ലം 179, പത്തനംതിട്ട 298, ആലപ്പുഴ 142, കോട്ടയം 375, ഇടുക്കി 142, എറണാകുളം 606, തൃശൂര്‍ 432, പാലക്കാട് 19, മലപ്പുറം 281, കോഴിക്കോട് 492, വയനാട് 203, കണ്ണൂര്‍ 284, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 38,361 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,12,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
Back to top button