Month: December 2021

  • Top Stories
    Photo of തന്നെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലന്ന് ഗവർണർ

    തന്നെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലന്ന് ഗവർണർ

    ഡൽഹി : വിസി നിയമനത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഗവർണർ. തന്നെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ഇതിന് പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക എന്നതാണെന്നും ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ തയ്യാറാണന്നും അദ്ദേഹം ആവർത്തിച്ചു. രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല എന്ന പരിപൂർണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • Top Stories
    Photo of പോത്തൻകോട് കൊലപാതകത്തിൽ നാല് പേർ പിടിയിൽ

    പോത്തൻകോട് കൊലപാതകത്തിൽ നാല് പേർ പിടിയിൽ

    തിരുവനന്തപുരം : പോത്തൻകോട് സുധീഷിന്റെ കൊലപാതകത്തിൽ നാല് പേർ പോലീസ് പിടിയിൽ.  കൊലയാളി സംഘാം​ഗമായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് ഉൾപ്പെടെയാണ് പിടിയിലായത്. കണിയാപുരം സ്വദേശിയായ രഞ്ജിത്തിനെ പുലര്‍ച്ചെ രണ്ട് മണിയോടെ വഞ്ചിയൂരിലെ ഭാര്യ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് സുധീഷിനെതിരെ ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിമാറ്റി റോഡിലെറിഞ്ഞു. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ വെട്ടുകളുണ്ട്.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

    തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

    തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം. യുവാവിനെ പിന്തുടര്‍ന്ന് വെട്ടിക്കൊന്ന അക്രമിസംഘം കാല്‍ വെട്ടിയെടുത്ത് വഴിയരികില്‍ ഉപേക്ഷിച്ചു. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെയാണ് (35) ആക്രമിസംഘം വീട്ടിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. മക്കളുടെ മുന്നില്‍വച്ച്‌ സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത അക്രമിസംഘം  റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ വെട്ടുകളുണ്ട്. ആറ്റിങ്ങല്‍, മംഗലപുരം സ്‌റ്റേഷനുകളില്‍ ഗുണ്ടാകേസുകളില്‍ പ്രതിയായ ആളാണ് മരണമടഞ്ഞ സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ സുധീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ സുധീഷിനെ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,61,893 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,300 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 39,341 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,579 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4836 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 958, കൊല്ലം 275, പത്തനംതിട്ട 172, ആലപ്പുഴ 172, കോട്ടയം 419, ഇടുക്കി 201, എറണാകുളം 760, തൃശൂര്‍ 491, പാലക്കാട് 150, മലപ്പുറം 105, കോഴിക്കോട് 759, വയനാട് 76, കണ്ണൂര്‍ 236, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 39,341 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,04,456 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാരം ഇന്ന്

    ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാരം ഇന്ന്

    ഡൽഹി : കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാര്‍ ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 11 മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനമുണ്ടാകും. പൊതു ജനങ്ങള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാം. ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറുടെ  സംസ്കാര ചടങ്ങുകൾ ഡൽഹി കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയറിൽ നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എംഎം നരവാണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി, എൻഎസ്എ അജിത്ത് ഡോവൽ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

    Read More »
  • Top Stories
    Photo of കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

    കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

    ആലപ്പുഴ : കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചത്ത താറാവുകളുടെ സാംപിള്‍ പരിശോധയില്‍ എച്ച്‌ 5 എന്‍ 1 വൈറസാണ് കണ്ടെത്തിയത്. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ താറാവുകളെ ഇന്ന് തന്നെ തീയിട്ടു കൊല്ലും. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്ന് കര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. കുട്ടനാട്ടിലെ 11 പഞ്ചായത്തുകളില്‍ താറാവുകളെയും മറ്റ് വളര്‍ത്ത് പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കി.

    Read More »
  • Editorial
    Photo of രാജ്യത്തിന് നഷ്ടമായത് മിന്നലാക്രമണങ്ങളുടെ സൂത്രധാരനെ

    രാജ്യത്തിന് നഷ്ടമായത് മിന്നലാക്രമണങ്ങളുടെ സൂത്രധാരനെ

    1947 ആഗസ്റ്റ് 15 ന് അർദ്ധരാത്രിയിൽ ഭാരതം സ്വാതന്ത്ര്യം നേടിയ നാൾ മുതൽ രാജ്യം കടന്നു പോയത് സമാനകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കാശ്മീർ കൈയ്യടക്കാൻ വന്ന പാക്കിസ്ഥാൻ്റെ കൂലിപട്ടാളത്തെയാണ് സ്വതന്ത്ര ഭാരതത്തിൻ്റെ സൈന്യത്തിന് ആദ്യം നേരിടേണ്ടിവന്നത്. തുടർന്ന് 1962 ൽ സുഹൃത്തായി നടിച്ചിരുന്ന ചൈനയുടെ ചതിയായിരുന്നു.1965 ലും 1971ലും പാക്കിസ്ഥാനുമായി ഏറ്റുമുട്ടി. കാർഗിൽ മലനിരകളിൽ നിന്ന് പാക്ക് സൈന്യത്തെ തുരത്താൻ 1999 ലും യുദ്ധം ചെയ്യേണ്ടി വന്നു. പാക്കിസ്ഥാൻ നുഴഞ്ഞു കയറ്റക്കാർ കാശ്മീരിൽ അപ്രഖ്യാപിത യുദ്ധം നടത്തുമ്പോൾ 2016 മുതൽ ഹിമാലയൻ മലനിരകളിൽ ചൈന പ്രകോപനം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ രാജ്യം സങ്കീർണമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് രാജ്യത്തിൻ്റെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയ ജനറൽ വിപിൻ റാവത്തിനെ നഷ്ടമാകുന്നത്.

    Read More »
  • Top Stories
    Photo of ബിപിന്‍ റാവത്തിന് അനുശോചനം അറിയിച്ച്‌ മോഹന്‍ലാല്‍

    ബിപിന്‍ റാവത്തിന് അനുശോചനം അറിയിച്ച്‌ മോഹന്‍ലാല്‍

    കൊച്ചി : ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് അനുശോചനം അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍. സമര്‍ത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രാജ്യത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു. ‘സമര്‍ത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടേും അകാല വിയോഗത്തില്‍ അതീവ ദുഃഖമുണ്ട്. ബിപിന്‍ റാവത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടുള്ള പ്രവര്‍ത്തനങ്ങളും രാഷ്‌ട്രത്തിന് എന്നും മുതല്‍ കൂട്ടായിരുന്നു. ഈ മഹാനായ സൈനികന്റേയും ഭാര്യയുടേയും മറ്റ് സൈനികരുടേയും വേര്‍പാടില്‍ ഞാനും കുടുംബവും ദുഃഖം രേഖപ്പെടുത്തുന്നു. ജീവന്‍ പൊലിഞ്ഞ എല്ലാ സൈനികരുടേയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’, മോഹന്‍ലാല്‍ കുറിച്ചു.

    Read More »
  • Top Stories
    Photo of ബിപിൻ റാവത്തിനെ നഷ്ടമായതിൽ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി

    ബിപിൻ റാവത്തിനെ നഷ്ടമായതിൽ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി

    ന്യൂഡൽഹി : ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ബിപിൻ റാവത്തിനേയും ഭാര്യയേയും മറ്റു സൈനികരേയും നഷ്ടമായ ഹെലികോപ്റ്റർ അപകടത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി. ജാഗ്രതയോടെ രാജ്യത്തെ സേവിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളിയാകുന്നുവെന്നും പ്രധാമന്ത്രി ട്വീറ്റ് ചെയ്യ്തു. ‘ബിപിന്‍ റാവത്ത് മികച്ച സൈനികനായിരുന്നു. തികഞ്ഞ രാജ്യസ്‌നേഹി. നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കുന്നതില്‍ അദ്ദേഹം വളരെയധികം സംഭാവന നല്‍കി. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് എന്ന നിലയിൽ, പ്രതിരോധ പരിഷ്കരണങ്ങൾ ഉൾപ്പെടെ നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളിൽ ജനറൽ റാവത്ത് പ്രവർത്തിച്ചു.  തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ വേദനിപ്പിച്ചു. ഓം ശാന്തി.’-പ്രധാനമന്ത്രി ട്വീറ്റ് ചെയ്യ്തു. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ആകസ്മിക വിയോഗം ഞെട്ടലും വേദനയുമുണ്ടാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ‘രാജ്യത്തിന് ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം’, രാഷ്ട്രപതി പറഞ്ഞു.

    Read More »
  • Top Stories
    Photo of സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു

    സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു

    ഡൽഹി : സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു.  വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിന്‍ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാള്‍. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ ദുരന്തമുണ്ടായത്. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നും വെല്ലിംഗ്ടണ് ഡിഫന്‍സ് കോളേജിലേക്ക് സംയുക്ത സൈനിക മേധാവിയുമായി യാത്ര ചെയ്യുകയായിരുന്നു ഹെലികോപ്റ്റർ. ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെ  ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്ത്  സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാർ സുരക്ഷാഭടന്‍മാർ ഉൾപ്പെടെ14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

    Read More »
Back to top button