Year: 2021

  • News
    Photo of കൊച്ചി വാഹനാപകടം: സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

    കൊച്ചി വാഹനാപകടം: സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

    കൊച്ചി : മോഡലുകളുടെ മരണത്തിനിടയായ കൊച്ചി വാഹനാപകട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ട്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്തു. ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ലഭിച്ചതായാണ് വിവരം. ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് സൂചിപ്പിച്ചു. സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്‌സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും, ലഹരി എത്തിച്ചു നല്‍കുന്നയാളുമാണ് സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഫോണിലെ ദൃശ്യങ്ങള്‍. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തി. ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു. സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്ന് ഒരു ഡസനോളം ഗര്‍ഭനിരോധന ഉറകള്‍, ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകള്‍, ഡി​ക്കി​യി​ല്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികള്‍, ഡി​.ജെ പാര്‍ട്ടി​ക്ക് ഉപയോഗി​ക്കുന്ന മൈക്രോഫോണ്‍- മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ കാറില്‍ നിന്ന് കണ്ടെത്തി.

    Read More »
  • News
    Photo of ലഹരിയുമായി പിടിയിലായ എക്സൈസ് ഉന്നതന്റെ മകന് ചട്ടംലംഘിച്ച്‌ സ്റ്റേഷന്‍ ജാമ്യം

    ലഹരിയുമായി പിടിയിലായ എക്സൈസ് ഉന്നതന്റെ മകന് ചട്ടംലംഘിച്ച്‌ സ്റ്റേഷന്‍ ജാമ്യം

    കോഴിക്കോട് : മയക്കുമരുന്നുമായി പിടിയിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്‍റെ മകന് ചട്ടംലംഘിച്ച്‌ സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മീഷണര്‍ കെ എ നെല്‍സന്‍റെ മകന്‍ നിര്‍മ്മലിനെയാണ് കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രത്യേക പരിഗണന നല്‍കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് അയച്ചത്. എന്‍ഡിപിഎസ് കേസുകളില്‍ മയക്കുമരുന്നിന്‍റെ അളവ് എത്രയായാലും സ്റ്റേഷന്‍ ജാമ്യം നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ മകനുവേണ്ടി ഇപ്പോള്‍ പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാര്‍ത്ഥിയായതുകൊണ്ടുമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിര്‍മ്മലിനെ ശനിയാഴ്ച്ച രാത്രിയാണ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫ് പിടികൂടി എക്സൈസിന് കൈമാറുകയായിരുന്നു. നാലുഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് വ്യക്തമാക്കുന്നു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ രാത്രിതന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു.

    Read More »
  • News
    Photo of പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

    പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

    പാലക്കാട് : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍  സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് പോക്സോ കേസിൽ അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കി. ഇന്നലെയാണ് സ്കൂൾ വിദ്യാർഥിയുടെ പരാതിയിൽ സുനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • News
    Photo of തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    തിരുവനന്തപുരം : കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (നവംബർ-29) കളക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകളും പ്രൊഫഷണൽ കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,218 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,57,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4675 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 257 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 47,001 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 140 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,838 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5691 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 769, കൊല്ലം 544, പത്തനംതിട്ട 7, ആലപ്പുഴ 151, കോട്ടയം 471, ഇടുക്കി 266, എറണാകുളം 1078, തൃശൂര്‍ 479, പാലക്കാട് 284, മലപ്പുറം 228, കോഴിക്കോട് 659, വയനാട് 335, കണ്ണൂര്‍ 335, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 47,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,46,219 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of മോഫിയയുടെ വീട് സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍

    മോഫിയയുടെ വീട് സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍

    കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എല്‍എല്‍ബി വിദ്യാര്‍ത്ഥി മോഫിയയുടെ വീട് സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മൊഫിയ പർവീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമെന്ന് ഗവർണർ പ്രതികരിച്ചു. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സ്ത്രീകൾക്ക് ആർജവമുണ്ടാകണമെന്നും സ്ത്രീധനമെന്ന സമ്പ്രദായം ഇല്ലാതാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആത്മഹത്യയ്ക്ക് പകരം സ്ത്രീകൾ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആലുവ പൊലീസിന്റെ നടപടിയെയും ഗവർണർ വിമര്‍ശിച്ചു. രാജ്യത്തെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെങ്കിലും ചിലയിടങ്ങളില്‍ ആലുവയില്‍ സംഭവിച്ചത് പോലുള്ളത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആലുവയിലെ മൊഫിയ പർവീണിന്റെ വീട്ടിലെത്തിയത്. മൊഫിയയുടെ മാതാപിതാക്കളെ നേരിൽക്കണ്ട അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അൻവർ സാദത്ത് എം.എൽ.എ.യും കൂടെയുണ്ടായിരുന്നു.

    Read More »
  • Politics
    Photo of മമ്പറം ദിവാകരനെ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി

    മമ്പറം ദിവാകരനെ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി

    കണ്ണൂര്‍ : മുതിർന്ന കോൺഗ്രസ്‌ നേതാവും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനുമായ മമ്പറം ദിവാകരനെ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി. പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി.  തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക പാനലിനെതിരെ സ്വന്തം പാനല്‍ അവതരിപ്പിച്ച്‌ മത്സരിക്കുന്നതാണ് പുറത്താക്കാനുള്ള കാരണം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച്‌ ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ബ്രണ്ണന്‍ കോളേജ് വിഷയത്തിലുള്ള വിവാദങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മമ്പറം ദിവാകരനും പരസ്യമായി പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു.  കെപിസിസി അദ്ധ്യക്ഷന്‍ പക്വത കാണിക്കണമെന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്. സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ ദിവാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.

    Read More »
  • News
    Photo of കർണാടകയിലേക്ക് പോകാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

    കർണാടകയിലേക്ക് പോകാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

    ബെംഗളൂരു : കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള സന്ദർശകർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക.72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് വാക്സിനേഷന് പുറമേയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കിയത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും നിർദേശമുണ്ട്.

    Read More »
  • News
    Photo of ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയില്‍

    ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയില്‍

    ആലപ്പുഴ : ആലപ്പുഴ കോര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ (35) സുനില്‍ (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മത്സ്യത്തൊഴിലാളികളാണ് ഇവർ. മരാരിക്കുളം തെക്ക് പഞ്ചായത്തിലെ തീരപ്രദേശത്താണ് ഇവരുടെ വീട്. ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളില്‍ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് സ്ഥലത്ത് എത്തി വീട് തുറന്ന് മരണം സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

    Read More »
  • Top Stories
    Photo of മോഫിയ ആത്മഹത്യ ചെയ്തത് സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം കൊണ്ടെന്ന് എഫ് ഐ ആർ

    മോഫിയ ആത്മഹത്യ ചെയ്തത് സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം കൊണ്ടെന്ന് എഫ് ഐ ആർ

    കൊച്ചി : മോഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി എഫ്ഐആർ. സുധീറിന്റെ മോശം പെരുമാറ്റമാണ് മോഫിയയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും,  ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം കൊണ്ടാണ്  മോഫിയ ആത്മഹത്യ ചെയ്തതെന്നുമാണ്  എഫ്ഐആറിൽ പറയുന്നത്. മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലാണ് സിഐ സുധീറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവാഹസംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനായി ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭർത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീർ കയർത്തു സംസാരിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ഭർതൃപീഡനത്തിന് പരാതി നൽകിയ മോഫിയയെ സിഐ സുധീർ സ്റ്റേഷനിൽ വെച്ച് അധിക്ഷേപിച്ചുവെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. ഭർതൃപീഡനത്തെക്കുറിച്ച് പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ മോഫിയ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ മോഫിയയുടെ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭർതൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭർതൃപിതാവ് മൂന്നാം പ്രതിയുമാണ്.

    Read More »
Back to top button