Year: 2021
- News
മോഫിയയുടെ ആത്മഹത്യ: സിഐയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
കൊച്ചി : മോഫിയ പര്‍വീണ്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിഐ തുടര്‍ നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിഐ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. സിഐയുടെ മുറിയില്‍ വെച്ച് പെണ്‍കുട്ടി ഭര്‍ത്താവിനെ അടിച്ചു. തുടര്‍ന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതില്‍ സിഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിഐജി നേരിട്ടാണ് അന്വേഷണം നടത്തിയത്.
Read More » - News
മോഫിയയുടെ ആത്മഹത്യ: കോൺഗ്രസ്സിന്റെ എസ്‍പി ഓഫീസ് മാർച്ചിൽ സംഘർഷം
ആലുവ : നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐ സുധീര്‍ കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തം. ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. കേസില്‍ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുന്‍ സിഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കേസെടുക്കുന്നത് വരെ സമരം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്നലെ പകലാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധം തുടങ്ങിയത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, എംപി ബെന്നി ബെഹന്നാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.
Read More » - News
മോഫിയയുടെ ആത്മഹത്യ: പ്രതികൾ റിമാൻഡിൽ
കൊച്ചി : മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ പ്രതികൾ റിമാൻഡിൽ. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈൽ സുഹൈലിന്റെ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാന്‍ഡ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ബന്ധു വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Read More » - News
വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ വാട്സാപ് ഗ്രൂപ്പിലിട്ടു: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം : വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍.കെഎസ്‌ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പല ജീവനക്കാരുടെയും മക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി.ഗിരീഷ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലിചെയ്യുകയാണ്.
Read More » - News
കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു: ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
കൃഷ്ണഗിരി : കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഹരീഷ് കുമാര്‍ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് പുലര്‍ച്ചെ ആറരയോടെ സേലംഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് സമീപമായിരുന്നു അപകടം. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More »