Year: 2021

  • Top Stories
    Photo of സിഐയെ സസ്‌പെൻഡ് ചെയ്യണം: രണ്ടാം ദിവസവും സമരം തുടർന്ന് കോൺഗ്രസ്‌

    സിഐയെ സസ്‌പെൻഡ് ചെയ്യണം: രണ്ടാം ദിവസവും സമരം തുടർന്ന് കോൺഗ്രസ്‌

    കൊച്ചി : ആലുവയില്‍ നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധം തുടര്‍ന്ന് യുഡിഎഫ്. ആലുവ വെസ്റ്റ് മുന്‍ സിഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് സമരം. രാവിലെ പതിനൊന്ന് മണിക്ക് റൂറല്‍ എസ് പിയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തും. സി ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. മരണത്തിന് മുന്‍പ് മോഫിയയ്ക്ക് നീതി കിട്ടിയില്ലെന്നും, ഇനിയെങ്കിലും നീതികിട്ടണമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. സമരം തുടരുന്ന നേതാക്കളെ കാണാന്‍ മോഫിയയുടെ മാതാവ് ആലുവ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ കരുണ കാണിച്ചിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് യുവതിയുടെ മാതാവ് പ്രതികരിച്ചു. മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തില്‍ സുധീര്‍ കുമാറിനെ പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്ക്‌ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും. സംഭവത്തേക്കുറിച്ച്‌  എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും തുടര്‍നടപടികള്‍ ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ അറിയിപ്പ്. എന്നാല്‍ കോണ്‍ഗ്രസ് ഈ വാഗ്ദാനത്തെ വിശ്വസിക്കുന്നില്ല. ബെന്നി ബഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുന്നത്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. സ്റ്റേഷന്‍ ഉപരോധം തുടര്‍ന്നാല്‍ ബലം പ്രയോഗിച്ച്‌ നീക്കുമെന്ന് ഡിവൈഎസ്പി സമരക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ അതിനും വഴങ്ങാതെയാണ് എംപിയും എംഎല്‍എയും രംഗത്തിറങ്ങിയിരിക്കുന്നത്. സുധീര്‍കുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തില്‍ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സര്‍വ്വീസില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌…

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,361 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4955 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 51,302 കോവിഡ് കേസുകളില്‍, 7.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,353 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 274 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5379 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 624, കൊല്ലം 372, പത്തനംതിട്ട 377, ആലപ്പുഴ 277, കോട്ടയം 235, ഇടുക്കി 242, എറണാകുളം 656, തൃശൂര്‍ 764, പാലക്കാട് 264, മലപ്പുറം 263, കോഴിക്കോട് 683, വയനാട് 179, കണ്ണൂര്‍ 371, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 51,302 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,23,658 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കോവിഡ് 19 വിശകലന…

    Read More »
  • Top Stories
    Photo of ഒടുവിൽ കുട്ടി അമ്മക്കൊപ്പം

    ഒടുവിൽ കുട്ടി അമ്മക്കൊപ്പം

    തിരുവനന്തപുരം : ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ജഡ്ജിയുടെ ചേംമ്പറിൽവെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം കുടുംബകോടതി കേസ് അടിയന്തരമായി പരിഗണിച്ചത്. ബുധനാഴ്ച രണ്ട് മണിയോടെ കോടതി നിർദേശ പ്രകാരം കുഞ്ഞിനെയും കോടതിയിലെത്തിച്ചു. ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎൻഎ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഗവൺമെന്റ് പ്ലീഡർക്ക് നൽകിയിരുന്ന നിർദേശം.

    Read More »
  • News
    Photo of ഡിജിപി അനില്‍കാന്തിന്റെ സര്‍വീസ് കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി

    ഡിജിപി അനില്‍കാന്തിന്റെ സര്‍വീസ് കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി

    തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ സര്‍വീസ് കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടി. 2023 ജൂണ്‍ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂണ്‍ മുപ്പതിനാണ് അനില്‍കാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. ലോകനാഥ് ബെഹ്റ വിരമിച്ചപ്പോഴായിരുന്നു അനില്‍കാന്തിന്റെ നിയമനം. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനില്‍കാന്ത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പൊലീസ് തലപ്പത്തേക്ക് വരുന്ന സമയത്ത് അനില്‍കാന്തിന് ഏഴ് മാസത്തെ സര്‍വ്വീസാണ് ബാക്കിയുണ്ടായിരുന്നത് എന്നാല്‍ ‌പൊലീസ് മേധാവിയായതോടെ രണ്ട് വര്‍ഷം കൂടി അധികമായി കിട്ടുകയാണ്.

    Read More »
  • News
    Photo of നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച്‌ ഇറങ്ങി പോകണം മിസ്റ്റർ: ബെന്യാമിൻ

    നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച്‌ ഇറങ്ങി പോകണം മിസ്റ്റർ: ബെന്യാമിൻ

    തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ  ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ‘ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച്‌ ഇറങ്ങി പോകണം മി. ഷിജു ഖാന്‍’-എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വന്‍ വീഴ്ചയാണ് എന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു. വീഴ്ചകള്‍ തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ ഷിജു ഖാന്‍ നേതൃത്വം നല്‍കുന്ന ശിശുക്ഷേമ സമിതിയും അഡ്വക്കേറ്റ് സുനന്ദ നേതൃത്വം നല്‍കുന്ന സിഡബ്ല്യുസിയും ആണെന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞു. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.

    Read More »
  • News
    Photo of മൊഫിയയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

    മൊഫിയയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

    കൊച്ചി : ആലുവയിൽ നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ റൂറൽ എസ്.പി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഡിസംബർ 27-ന് പരിഗണിക്കും. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനി മൊഫിയ പർവീണാണ് കഴിഞ്ഞദിവസം വീട്ടിൽ ജീവനൊടുക്കിയത്. ഗാർഹിക പീഡനമാണ് മരണകാരണമെന്നും പോലീസ് ഇൻസ്പെക്ടർക്കെതിരേ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

    Read More »
  • Top Stories
    Photo of ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യൂ.സിക്കും എതിരെ ഗുരുതര കണ്ടെത്തലുകളുമായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്

    ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യൂ.സിക്കും എതിരെ ഗുരുതര കണ്ടെത്തലുകളുമായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്

    തിരുവനന്തപുരം :  അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യൂ.സിക്കും എതിരെ ഗുരുതര കണ്ടെത്തലുകളുമായി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. സി.ഡബ്ല്യൂ.സിയുടെയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വന്‍ വീഴ്ച. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നുവെന്നും  വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമയുടെ അന്വേഷണത്തിൽ  കണ്ടെത്തി. ഷിജു ഖാന്‍ നേതൃത്വം നല്‍കുന്ന ശിശുക്ഷേമ സമിതിയും അഡ്വക്കേറ്റ് സുനന്ദ നേതൃത്വം നല്‍കുന്ന സി.ഡബ്ല്യൂ.സിയും അനുപമയുടെ കുട്ടിയെ കടത്തുന്നതിൽ  കുറ്റകരമായ ഗൂഡാലോചന നടത്തിയെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ  സമര്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യൂ.സിക്കും ഉണ്ടായ വീഴ്ചകള്‍ അക്കമിട്ട് പറയുന്നു. കുട്ടിക്ക് വേണ്ടി അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ല. അനുപമയുമായുള്ള സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല എന്നിങ്ങനെയുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. മാത്രമല്ല ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ തിരിമറികൾ നടത്തിയിട്ടുണ്ടന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.

    Read More »
  • News
    Photo of സിഐ സുധീറിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി

    സിഐ സുധീറിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി

    കൊച്ചി : മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ സിഐ സി എല്‍ സുധീറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ ഗാര്‍ഹിക പീഡന പരാതി നല്‍കിയ മറ്റൊരു യുവതി കൂടി രംഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കില്‍ നാളെ തന്റെ പേരും കേള്‍ക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുധീറിനെതിരെ യുവതി ആരോപണമുന്നയിച്ചത്. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. “ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു”, യുവതി പറഞ്ഞു. സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച്‌ കളയാന്‍ 50,000 രൂപയാണ് ഭര്‍ത്താവില്‍ നിന്ന് സിഐ വാങ്ങിയതെന്നും യുവതി പറഞ്ഞു. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സി എല്‍ സുധീറിനെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ പ്രതിഷേധം. ആലുവ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നാണ് എം എല്‍ എയുടെ പ്രതിഷേധിക്കുന്നത്. സി ഐ ഡ്യൂട്ടിക്കായി പോലീസ് സ്‌റ്റേഷനിലെത്തിയതോടെയാണ് എം എല്‍ എ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.  സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റുന്നതുവരെ സമരം തുടരുമെന്ന് എം എല്‍ എ അറിയിച്ചു.

    Read More »
  • Top Stories
    Photo of എല്‍എല്‍ബി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും പിടിയിൽ

    എല്‍എല്‍ബി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും പിടിയിൽ

    കൊച്ചി : ഗാര്‍ഹികപീഡന പരാതി നല്‍കിയ മൊഫിയ പര്‍വീണ്‍ (21) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും പിടിയിലായി. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ കെ. ദില്‍ഷാദിന്റെയും ഫാരിസയുടെയും മകളായ മൊഫിയ പര്‍വീണ്‍ ചൊവ്വാഴ്ച വൈകിട്ടാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സി.ഐ. സി.എല്‍. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു. 2021 ഏപ്രില്‍ മൂന്നിന് കോതമംഗലം ഇരുമലപ്പടി സ്വദേശി മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ നിക്കാഹ് കഴിഞ്ഞിരുന്നു. ഭർതൃ വീട്ടിൽ ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടിവന്ന യുവതി വൈകാതെ തിരിച്ച്‌ വീട്ടിലെത്തി. ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും പീഡനത്തെ സംബന്ധിച്ച്‌ മൊഫിയ ഒരു മാസം മുന്‍പ് ആലുവ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. ചൊവ്വാഴ്ച ആലുവ സി.ഐ.യുടെ സാന്നിധ്യത്തില്‍ ഇരു വീട്ടുകാരുമായും മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനിടയില്‍ സി.ഐ. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പരാതിക്കാരിയെയും കുടുംബത്തെയും ഭര്‍ത്തൃവീട്ടുകാരുടെ മുന്‍പില്‍വെച്ച്‌ അവഹേളിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിവന്ന യുവതി ഒറ്റയ്ക്കിരിക്കണമെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചു. വീട്ടുകാര്‍ വിളിച്ചിട്ടും തുറക്കാതായതോടെ ജനല്‍ വഴി നോക്കിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍.ബി. വിദ്യാര്‍ഥിയാണ് മൊഫിയ. ഭർത്തൃവീട്ടുകാർക്കെതിരേയും ആലുവ സി.ഐ. സി.എൽ. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മൊഫിയ എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. എന്നാൽ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയെന്ന് പറയുന്നതൊഴിച്ചാൽ സിഐക്കെതിരെ കാര്യമായ നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല.

    Read More »
  • Top Stories
    Photo of ജലനിരപ്പ് ഉയരുന്നു: കല്ലാര്‍ ഡാമിന്റേയും ഷട്ടറുകള്‍ തുറന്നു

    ജലനിരപ്പ് ഉയരുന്നു: കല്ലാര്‍ ഡാമിന്റേയും ഷട്ടറുകള്‍ തുറന്നു

    ഇടുക്കി : ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിനും ആളിയാറിനും പുറമെ ഇടുക്കിയിലെ നെടുംകണ്ടം കല്ലാര്‍ ഡാമിന്റേയും ഷട്ടറുകള്‍ തുറന്നു. ഇടുക്കി നെടുംകണ്ടം കല്ലാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യുമെക്സ് ജലം ഒഴുക്കി വിടുകയാണ്. കല്ലാര്‍, ചിന്നാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആളിയാര്‍ ഡാമില്‍ 11 ഷട്ടറുകള്‍ 21 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് പറമ്പിക്കുളം ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലൂടെയുള്ള നീരൊഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാറിലെ 7 സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. 3 ഷട്ടറുകള്‍ 60 സെന്‍റീ മീറ്ററും നാലു ഷട്ടര്‍ 30 സെന്‍റീ മീറ്ററുമാണ് തുറന്നത്. 3949 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു. ഇതിനൊപ്പം വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും ചെയ്തു. ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

    Read More »
Back to top button