Year: 2021
- News
തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം
ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം ലഭിച്ചത്. കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വര്‍ധന ഉണ്ടായി. ഒന്നേകാല്‍ ലക്ഷംമ ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി. വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്. നാളികേരം ലേലത്തില്‍ പോകാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് തന്നെ ദിവസവും തൂക്കി വില്‍ക്കുകയാണ്. പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോര്‍ഡ് നേരിട്ട് വില്‍ക്കുന്നത്. മുന്‍ കാലങ്ങളില്‍ ദേവസ്വം ബോര്‍ഡിന് ഏറ്റവും അധികം വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇക്കുറി പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ആദ്യ ഏഴ് ദിവസത്തില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ദര്‍ശനം നടത്തിയത്.
Read More » - News
ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇന്നലെ മുണ്ടക്കയത്തുനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈര്‍ നാലുമാസം മുന്‍പാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്. മൂന്നുപേര്‍ക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത്. സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമായ ഇന്നലെയാണ് കേസിലെ നിര്‍ണായക അറസ്റ്റ് ഉണ്ടായത്. പാലക്കാട് എസ്പിആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
Read More » - News
ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍
പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്ബോഴാണ് കേസിലെ നിര്‍ണായക അറസ്റ്റ്. ഇന്നലെ മുണ്ടക്കയത്തുനിന്നാണ് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈര്‍ നാലുമാസം മുന്‍പാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.
Read More » - News
സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു
തിരുവനന്തപുരം : കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. നെഹ്റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ബൈക്കില് വീടിനു മുമ്പിൽ എത്തിയ അക്രമികൾ വാളുമായെത്തി വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിക്കുന്നത് കണ്ട് മുറ്റത്തു നിന്ന ഷിജു ഓടി വീട്ടില്ക്കയറി വാതില് അടച്ചു. ആക്രമി സംഘം വീടിന്റെ ജനാല ചില്ലുകളും മറ്റും വെട്ടിപ്പൊളിച്ചു. ജനാലയ്ക്കുള്ളിലൂടെയാണ് നാടൻ ബോംബ് എറിഞ്ഞത്.
Read More » - News
ഗവർണ്ണറുടെ ഡ്രൈവർ രാജ്ഭവനിൽ ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണ് തേജസിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്സിനുള്ളിൽ ഞായറാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യക്തിപരമായ ചില കാരണങ്ങളാലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പും ക്വാർട്ടേഴ്സിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചേർത്തലയിലേക്ക് കൊണ്ടുപോകും.
Read More »