Year: 2021

  • Top Stories
    Photo of സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ

    സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ

    തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രതവേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ആറ് ജില്ലകളിലും നാളെ പത്തനംതിട്ട മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെ മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍കടലിലും ആന്താമാന്‍ കടലിലും പുതിയ ന്യുന മര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെട്ട്  തിങ്കളാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിച്ചേര്‍ന്നു തീവ്ര ന്യുന മര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസത്തിനുള്ളില്‍ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം എത്തിച്ചേരും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു തമിഴ്‌നാട്ടില്‍ കരയിലെത്തിയ തീവ്ര ന്യൂനമര്‍ദം ദുര്‍ബലമായി പടിഞ്ഞാറോട്ടു നീങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിച്ച്‌ കേരള തീരത്ത് ന്യൂനമര്‍ദമായി മാറാനും ഇടയുണ്ട്.

    Read More »
  • Top Stories
    Photo of കൊച്ചി വാഹനാപകടം: ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് ഡ്രൈവറുടെ മൊഴി

    കൊച്ചി വാഹനാപകടം: ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് ഡ്രൈവറുടെ മൊഴി

    കൊച്ചി : മുൻ മിസ് കേരള അടക്കം മൂന്നുപേർ മരിക്കാനിടയായ വാഹനാപകടത്തിൽ അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവറുടെ നിർണായക വെളിപ്പെടുത്തൽ. പാർട്ടിക്ക് ശേഷം ഹോട്ടലിൽ നിന്നും പുറപ്പെട്ട തങ്ങളെ ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് ഡ്രൈവർ അബ്ദുൾ റഹ്മാൻ പോലീസിന് മൊഴി നൽകി. അപകടത്തിന്റെ ചില സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അതിൽ ഒരു കാറ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാർട്ടി നടന്ന ഹോട്ടലിലേക്കെത്തുകയും കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തത്. അപകടം നടന്ന ശേഷം പിന്തുടർന്ന ഓടി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് ഓടി കാറിന്റെ ഡ്രൈവർ മൊഴി നൽകിയത്. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി.ജെ പാർട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടർന്ന് പിന്തുടർന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. ഒക്ടോബർ 31-ന് രാത്രി നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അൻസി കബീർ, അൻജന ഷാജൻ, ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മുൻ മിസ് കേരള വിജയികളായ അൻസി കബീറും അൻജന ഷാജനും തൽക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു. കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

    Read More »
  • Top Stories
    Photo of അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ കയ്യൊഴിഞ്ഞു എന്ന് പികെ ശ്രീമതിയുടെ ശബ്ദരേഖ

    അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ കയ്യൊഴിഞ്ഞു എന്ന് പികെ ശ്രീമതിയുടെ ശബ്ദരേഖ

    തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അനുപമയുടെ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കയ്യൊഴിഞ്ഞു എന്ന ശബ്ദരേഖ പുറത്ത് വന്നു. സംഭവം വാര്‍ത്തയാകുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നതായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആണ് ശബ്ദരേഖ പുറത്ത് വിട്ടത്. വിഷയത്തില്‍ നമുക്ക് റോള്‍ ഇല്ല കാര്യങ്ങൾ അച്ഛനും അമ്മയും തീരുമാനിക്കട്ടെ അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്ന് പികെ ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തു വരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചുന്നതായി പികെ ശ്രീമതി അനുപമയോട് പറയുന്നു. സെപ്തംബര്‍ മാസത്തില്‍ അനുപമയും പികെ ശ്രീമതിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇത്. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമ പികെ ശ്രീമതിയുടെ സഹായം തേടിയത്. സിപിഎം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്‌തെന്നും ശ്രീമതി അനുപമയോട് പറയുന്നു. എന്നാല്‍ വിഷയം കമ്മറ്റിയില്‍ ചര്‍ച്ചയായില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച്‌ തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്‌എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഹവറിൽ വിഷയം ചർച്ചയായതോടെയാണ് അധികാരികൾ നടപടി തുടങ്ങിയത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്‍ഗോഡ് 178, മലപ്പുറം 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,293 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5578 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 426 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 68,805 കോവിഡ് കേസുകളില്‍, 6.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 412 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,511 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7022 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1088, കൊല്ലം 563, പത്തനംതിട്ട 15, ആലപ്പുഴ 161, കോട്ടയം 638, ഇടുക്കി 262, എറണാകുളം 1004, തൃശൂര്‍ 1193, പാലക്കാട് 337, മലപ്പുറം 300, കോഴിക്കോട് 725, വയനാട് 204, കണ്ണൂര്‍ 422, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 68,805 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,43,813 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of ഓട്ടോയിൽ ഡ്രൈവര്‍ക്കൊപ്പമിരുന്ന് സ​ഞ്ച​രി​ച്ചാൽ ഇന്‍ഷുറ​ന്‍​സ് പ​രി​ര​ക്ഷ​​ ഉണ്ടാവി​ല്ല:​ ഹൈക്കോടതി

    ഓട്ടോയിൽ ഡ്രൈവര്‍ക്കൊപ്പമിരുന്ന് സ​ഞ്ച​രി​ച്ചാൽ ഇന്‍ഷുറ​ന്‍​സ് പ​രി​ര​ക്ഷ​​ ഉണ്ടാവി​ല്ല:​ ഹൈക്കോടതി

    കൊ​ച്ചി : ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇന്‍ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈക്കോടതി.  ഇ​ന്‍​ഷു​റ​ന്‍​സ് കമ്പനി ന​ല്‍​കി​യ ഹര്‍​ജി​യി​ലാ​ണ്​ ഹൈക്കോടതിയുടെ ഉത്തരവ്. ഗു​ഡ്സ് ഓട്ടോ​റി​ക്ഷ​യി​ല്‍ ഡ്രൈ​വ​റു​ടെ സീറ്റ്​ പ​ങ്കി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ അപകടത്തി​ല്‍ പ​രി​ക്കേ​റ്റ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഭീമക്ക്​ ന​ഷ്​​ട​​പ​രി​ഹാ​രം നല്‍ക​ണ​മെ​ന്ന മോ​ട്ടോ​ര്‍ ആക്സിഡന്‍​റ്​ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. 2008 ജ​നു​വ​രി 23നാണ് അ​പ​ക​ടം ഉണ്ടായത്. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി ബൈ​ജു​മോ​ന്‍ ഗു​ഡ്സ് ഓ​ട്ടോ​യി​ല്‍ നിര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോകുമ്പോള്‍​​ ഭീ​മ​ ഒ​പ്പം​ ക​യ​റി​യിരുന്നു. 1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ല്‍​കി​യ ഹര്‍ജിയില്‍ ട്രൈ​ബ്യൂ​ണ​ലിന്റെ അനുകൂല വിധിയുണ്ടായി. ഡ്രൈ​വ​റു​ടെ സീ​റ്റി​ല്‍ ഇ​രു​ന്ന്​ യാത്ര ചെ​യ്ത വ്യ​ക്തി​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് പരിര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന കമ്ബ​നി​യു​ടെ വാ​ദം ഹൈക്കോടതി അം​ഗീകരിച്ചു. ഓട്ടോ ഡ്രൈ​വ​റും ഉ​ട​മ​യു​മാ​യ ബൈജു​മോ​നാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം നല്‍​കാ​നു​ള്ള ബാധ്യ​തയെന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

    Read More »
  • Top Stories
    Photo of കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി

    കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി

    ചെന്നൈ : കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി. ബം​ഗളുരു സേലം സെക്ഷനിലെ ടോപ്പുരു ശിവാജി മേഖലയിലാണ് സംഭവം നടന്നത്. 7 കോച്ചുകളാണ് പാളം തെറ്റിയത്. ആളപായം ഇല്ല. ട്രെയിനിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും സുരക്ഷിതരെന്നും റെയില്‍വേ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളില്‍ തട്ടി ആണ് അപകടം ഉണ്ടായത്. എസി കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും ആണ് പാളം തെറ്റിയത്. വേഗത കുറവ് ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബെംഗളൂരുവില്‍ എത്തേണ്ടതായിരുന്നു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് വീണ്ടും ഉരുൾപൊട്ടൽ

    സംസ്ഥാനത്ത് വീണ്ടും ഉരുൾപൊട്ടൽ

    കോട്ടയം : കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉരുള്‍ പൊട്ടലുണ്ടായി.  കോട്ടയം എരുമേലി കീരിത്തോട്-പാറക്കടവില്‍ രാവിലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. പത്തനംതിട്ട കോന്നി കോക്കാത്തോട് വനമേഖലയിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. കോക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു. അട്ടച്ചാക്കല്‍ -കോന്നി റോഡില്‍ വെള്ളം കയറി. കനത്ത മഴ.യെത്തുടര്‍ന്ന് അച്ചന്‍ കോവില്‍ ആറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആര്യങ്കാവ് മേഖലയിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. ശബരിമലയിലേക്കുള്ള എരുത്വാപ്പുഴ- കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞു വീണു തകര്‍ന്നു. മലയോരമേഖലകളില്‍ ഇന്നലെ തുടങ്ങിയ കനത്ത മഴ രാവിലെയും തുടര്‍ന്നു.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം 173, കാസര്‍ഗോഡ് 164 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,21,733 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,16,046 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5687 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 400 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 70,459 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 211 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,621 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7077 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7841 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 951, കൊല്ലം 661, പത്തനംതിട്ട 410, ആലപ്പുഴ 254, കോട്ടയം 212, ഇടുക്കി 341, എറണാകുളം 964, തൃശൂര്‍ 1879, പാലക്കാട് 332, മലപ്പുറം 392, കോഴിക്കോട് 606, വയനാട് 291, കണ്ണൂര്‍ 417, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 70,459 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,22,834 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of ഐജി ലക്ഷ്മണയെ സസ്പെന്റ് ചെയ്തു

    ഐജി ലക്ഷ്മണയെ സസ്പെന്റ് ചെയ്തു

    തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൺസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐജി ജി. ലക്ഷ്മണയെ സസ്പെന്റ് ചെയ്തു. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ സസ്പെന്റ് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലുമായി ഐ ജി ലക്ഷ്മണന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്. ലക്ഷ്മണന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. മോൺസണെതിരായ കേസുകൾ അട്ടിമറിക്കാൻ ലക്ഷ്മണ ഇടപെട്ടുവെന്നും ഔദ്യോഗിക വാഹനത്തിൽ പലതവണ തിരുവനന്തപുരത്ത് നിന്ന് മോൺസന്റെ വസതിയിൽ എത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മോൻസണെതിരേ ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കൽ പോലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മൺ ഇടപെട്ടതിന്റെ രേഖകളും പുറത്തുവന്നിരുന്നു. കേസുകൾ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോൻസൺ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മോൻസന്റെ പുരാവസ്തു വിൽപ്പനയിൽ ഐജി ലക്ഷ്മണ ഇടനിലക്കാരനായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഐജി ലക്ഷ്മണന്റെ സ്റ്റാഫില്‍ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാല്‍, റെജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ ആണ് തെളിവുകള്‍. മോന്‍സന്റെ ജീവനക്കാരോട് പൊലീസുകാര്‍ പുരാവസ്തുക്കള്‍ എത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്ന് തെളിയിക്കുന്ന വാട്സ്‌ആപ് ചാറ്റുകളും പുറത്തായി.

    Read More »
  • Top Stories
    Photo of ഇന്ത്യന്‍ നാവികസേനയ്ക്ക് മലയാളി നേതൃത്വം

    ഇന്ത്യന്‍ നാവികസേനയ്ക്ക് മലയാളി നേതൃത്വം

    തിരുവനന്തപുരം : ഇന്ത്യന്‍ നാവികസേനയെ ഇനി മലയാളി നയിക്കും. തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്‌മിറല്‍ ആര്‍. ഹരികുമാര്‍ പുതിയ നാവികസേന മേധാവിയാകും. ഇപ്പോള്‍ വെസ്‌റ്റേണ്‍ നേവല്‍ കമാന്റിന്റെ കമാന്റിംഗ് ഇന്‍ ചീഫാണ് ആര്‍. ഹരികുമാര്‍. വിശിഷ്‌ട സേവാ മെഡലും അതിവിശിഷ്‌ട സേവാ മെഡലും പരം വിശിഷ്‌ട സേവാ മെഡലും നേടിയയാളാണ് അദ്ദേഹം. നവംബര്‍ 30ന് ആര്‍. ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേല്‍ക്കും.

    Read More »
Back to top button