Year: 2021

  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,30,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,018 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 318 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 71,316 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 182 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,978 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5062 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 300 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6136 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 905, കൊല്ലം 526, പത്തനംതിട്ട 389, ആലപ്പുഴ 124, കോട്ടയം 454, ഇടുക്കി 323, എറണാകുളം 971, തൃശൂര്‍ 25, പാലക്കാട് 389, മലപ്പുറം 357, കോഴിക്കോട് 973, വയനാട് 283, കണ്ണൂര്‍ 347, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 71,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,14,993 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • News
    Photo of കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം പൂര്‍ത്തിയായി

    കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം പൂര്‍ത്തിയായി

    തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക ചക്രസ്തംഭന സമരം പൂര്‍ത്തിയായി. രാവിലെ 11 മണിമുതല്‍ ആരംഭിച്ച സമരം കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു. ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം നടത്തിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരുന്നു സമരം. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് സമരം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനികുതി കുറയ്ക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • News
    Photo of ഇന്ധന വില വർധന: കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

    ഇന്ധന വില വർധന: കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

    തിരുവനന്തപുരം : ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെയുള്ള സമരത്തിന് സുധാകരന്‍ നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

    Read More »
  • Top Stories
    Photo of സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി

    സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി

    തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. രാവിലെ പതിനൊന്നരയോടെയാണ് സ്വപ്ന പുറത്തിറങ്ങിയത്. എല്ലാം പിന്നീട് പറയാമെന്ന് സ്വപ്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ജയിൽ മോചിതയായ സ്വപ്ന അമ്മയോടൊപ്പം നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് തിരിച്ചു. 2020 ജൂലൈ 11 നാണ് സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് ബെംഗലൂരിവില്‍നിന്ന് അറസ്റ്റിലായത്. അറസ്റ്റിലായി ഒന്നേകാൽ വര്‍ഷത്തിന് ശേഷമാണ് സ്വപ്ന ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റെയും കേസുകളില്‍ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്‍ഐഎ കേസുള്‍പ്പെടെ ആറു കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച്‌ മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്.

    Read More »
  • Top Stories
    Photo of കേന്ദ്രം ഇന്ധന നികുതി കുറച്ചത് പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെ: കെ.എന്‍ ബാലഗോപാല്‍

    കേന്ദ്രം ഇന്ധന നികുതി കുറച്ചത് പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെ: കെ.എന്‍ ബാലഗോപാല്‍

    തിരുവനന്തപുരം : കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് സമാനമായി കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെയാണ് കേന്ദ്രം നികുതി കുറച്ചത്.  കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ പെട്രോളിന് 30 രൂപയിലധികമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഭരണഘടനാ പ്രകാരം ചില അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. അതാണ് അവര്‍ ഉപയോഗിച്ചത്. ഇതില്‍ നിന്ന് ഒരു രൂപ പോലും സംസ്ഥാനത്തിന് കിട്ടുന്നില്ല. ഇതിലാണ് കേന്ദ്രം കുറവ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയിലെ പുതിയ ഫോര്‍മുല അനുസരിച്ച്‌ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയില്‍ 6400 കോടി രൂപയുടെ കുറവുണ്ടാകും. പെട്രോളിന്റെയും ഡീസലിന്റെയും ആകെ നികുതി സംസ്ഥാനത്തിന് ലഭിക്കുന്നത് എണ്ണായിരം കോടിയോളം മാത്രമാണ്. കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലിത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രശ്‌നമാണ്. ഈ പ്രതിസന്ധിയില്‍ സംസ്ഥാന നികുതി എങ്ങനെ കുറയ്ക്കുമെന്നും ധനമന്ത്രി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധനവില കുറച്ചിട്ടുണ്ട്. പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ടര രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് ആറര രൂപയും ഡീസലിന് 12.30 രൂപയുമാണ് കുറഞ്ഞത്. ഇതിൽ കൂടുതൽ കുറയ്ക്കാൻ തൽക്കാലം തീരുമാനമില്ലെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • Top Stories
    Photo of കേന്ദ്രം കുറച്ചതിന് പിന്നാലെ ഇന്ധന നികുതി വീണ്ടും കുറച്ച്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

    കേന്ദ്രം കുറച്ചതിന് പിന്നാലെ ഇന്ധന നികുതി വീണ്ടും കുറച്ച്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

    ന്യൂഡൽഹി : കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വര്‍ദ്ധിത നികുതി കുറച്ച്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചത്. കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു.പി. പെട്രോളിനും ഡീസലിനും 12 രൂപ വീതം മൂല്യവർധിത നികുതി കുറച്ചു. അസം, ത്രിപുര, മണിപ്പൂർ, കർണാടക, ഗോവ സംസ്ഥാനങ്ങൾ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു. ഉത്തരാഖണ്ഡ് പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചു. ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. അതേസമയം കേന്ദ്രം കുറച്ചതിന്  ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാൽ സംസ്ഥാന നികുതിയിൽ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് കേരള  സർക്കാരിന്റെ നിലപാട്. രാജ്യവ്യാപകമായ പ്രതിപക്ഷ പ്രതിഷേധങ്ങളും  ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് ചെറിയ തോതിലാണെങ്കിലും നികുതി കുറയ്ക്കാൻ കേന്ദ്രം നിർബന്ധിതമായത്.

    Read More »
  • Top Stories
    Photo of കേരളത്തിൽ പെട്രോളിന് ആറര രൂപയും ഡീസലിന് 12 രൂപയും കുറഞ്ഞു

    കേരളത്തിൽ പെട്രോളിന് ആറര രൂപയും ഡീസലിന് 12 രൂപയും കുറഞ്ഞു

    തിരുവനന്തപുരം : കേന്ദ്രസർക്കാർ  പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്തെ നികുതിയും ആനുപാതികമായി കുറഞ്ഞു. കേരളത്തിൽ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ് ഇന്നത്തെ വില.

    Read More »
  • News
    Photo of ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും

    ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും.ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിഇഎ, ബിഎംഎസ്, ടിഡിഎഫ് എന്നീ യുണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ 48 മണിക്കൂര്‍ പണിമുടക്കുന്നത്. തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യുണിയനുകൾ തീരുമാനിച്ചത്. മാസ്റ്റര്‍ സ്‌കെയില്‍, പ്രാബല്യ തിയതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കിയില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. അതേസമയം, യൂണിയനുകള്‍ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താല്‍പര്യമല്ല സംഘടനകള്‍ക്ക് ഉള്ളതെന്നുമാണ് ഗതാഗത മന്ത്രിയുടെ ആരോപണം. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ശമ്പള സ്‌കെയില്‍ അംഗീകരിച്ചാല്‍ ഇതിനായി പ്രതിമാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. ആവശ്യങ്ങള്‍ നിരാകരിച്ചിട്ടില്ലെന്നും സാവകാശം ചോദിച്ചപ്പോഴാണ് പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ട് പോയതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of പെട്രോളിനും ഡീസലിനും നികുതി കുറച്ച്‌ കേന്ദ്രം

    പെട്രോളിനും ഡീസലിനും നികുതി കുറച്ച്‌ കേന്ദ്രം

    ന്യൂഡൽഹി : അപ്രതീക്ഷിത ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസം പകർന്ന് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇതോടെ നാളെ മുതൽ പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയും കുറയും. ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അപ്രതീക്ഷിത നടപടി.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,61,090 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,032 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5058 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 326 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 73,083 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 239 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,598 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6813 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 415 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8484 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 632, പത്തനംതിട്ട 508, ആലപ്പുഴ 314, കോട്ടയം 1021, ഇടുക്കി 469, എറണാകുളം 1157, തൃശൂര്‍ 1472, പാലക്കാട് 331, മലപ്പുറം 410, കോഴിക്കോട് 452, വയനാട് 316, കണ്ണൂര്‍ 369, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 73,083 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.…

    Read More »
Back to top button