Year: 2021
- Top StoriesNovember 2, 20210 152
പി.ആർ. ശ്രീജേഷിന് ഖേൽരത്ന ആർ രാധാകൃഷ്ണൻ നായർക്ക് ദ്രോണാചാര്യ
ന്യൂഡൽഹി : രാജ്യത്തെ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് 12 പേർ അർഹരായി. ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരടക്കം 12 പേരാണ് ഖേൽരത്ന പുരസ്കാരം നേടിയത്. 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി. ഈ മാസം 13-ന് പുരസ്കാരം സമ്മാനിക്കും. മലയാളിയായ അത്ലറ്റിക്സ് കോച്ചുമാരായ ടിപി ഔസേപ്പും ആർ രാധാകൃഷ്ണൻ നായരും ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായി. കെസി ലേഖ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹയായി. ഖേൽരത്ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ. അർപിന്ദർ സിങ് (ട്രിപ്പിൾ ജംപ്), സിമ്രൻജിത് കൗർ (ബോക്സിങ്), ശിഖർ ധവാൻ (ക്രിക്കറ്റ്), ഭവാനി ദേവി ചടലവട ആനന്ദ സുന്ദരരാമൻ (ഫെൻസർ), മോണിക (ഹോക്കി), വന്ദന കതാരിയ (ഹോക്കി) തുടങ്ങി 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി. ഖേൽരത്ന പുരസ്കാര ജേതാക്കൾ 1-നീരജ് ചോപ്ര (ജാവലിൻ ത്രോ) 2-രവി കുമാർ (ഗുസ്തി) 3-ലവ്ലിന (ബോക്സിങ്) 4-പി.ആർ.ശ്രീജേഷ് (ഹോക്കി) 5-അവാനി ലേഖര (പാരാ ഷൂട്ടിങ്) 6-സുമിത് അന്റിൽ (പാരാ അത്ലറ്റിക്സ്) 7-പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റൺ) 8-കൃഷ്ണ നഗർ (പാരാ ബാഡ്മിന്റൺ) 9-മനീഷ് നർവാൾ (പാരാ ഷൂട്ടിങ്) 10-മിതാലി രാജ് (ക്രിക്കറ്റ്) 11-സുനിൽ ഛേത്രി (ഫുട്ബോൾ) 12-മൻപ്രീത് സിങ് (ഹോക്കി) അർജുന അവാർഡ് ജേതാക്കൾ 1-അർപിന്ദർ സിങ് (ട്രിപ്പിൾ ജംപ്) 2-സിമ്രൻജിത് കൗർ (ബോക്സിങ്) 3-ശിഖർ ധവാൻ (ക്രിക്കറ്റ്) 4-ഭവാനി ദേവി…
Read More » - Top StoriesNovember 2, 20210 145
സ്വപ്ന സുരേഷിന് ജാമ്യം
കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്ന അടക്കം എല്ലാപ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്ന സുരേഷ് ഇന്നോ നാളെയോ ജയിൽ മോചിതയാകും.
Read More » - Top StoriesNovember 2, 20210 149
മോന്‍സനെതിരെ പീഡന പരാതി: ഇരയായ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു
കൊച്ചി : പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരേയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരേ പീഡനക്കേസിലെ ഇരയായ പെൺകുട്ടി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളിലെത്തിയപ്പോൾ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ മുറിയിൽ പൂട്ടിയിടുകയും മോൻസണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി.
Read More » - Top StoriesNovember 1, 20210 147
കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തില്‍ നടന്‍ ജോജുവിന്റെ രോഷ പ്രകടനം
കൊച്ചി : ഇന്ധന വിലവര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ രോഷ പ്രകടനം. അരമണിക്കൂറില്‍ ഏറെയായി ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് പ്രതിഷേധ സമരം നടത്തുന്നതിന് എതിരെയാണ് ജോജുവിന്റെ പ്രതിഷേധം. ദേശീയ പാതയില്‍ വന്‍ ഗതാഗത തടസമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ റോഡില്‍ ഇറങ്ങിയ ജോജുവും സമരത്തെ അനുകൂലിക്കുന്നവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ജനങ്ങളെ തടഞ്ഞിട്ടുള്ള സമരം തോന്നിയവാസമാണെന്ന് ജോജു പൊട്ടിത്തെറിച്ചു. വലിയ വാക്കേറ്റമാണ് ജോജുവും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായത്. സമരത്തിനെതിരേ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ പ്രതിഷേധക്കാർ അടിച്ചു തകര്‍ത്തു. വനിത പ്രവര്‍ത്തകരോട് അപരമര്യാദയായി പെരുമാറി എന്ന് പറഞ്ഞായിരുന്നു ആക്രമണം. ജോജുവിനെതിരേ കോണ്‍ഗ്രസുകാര്‍ പരാതിയും നല്‍കി. തുടര്‍ന്ന് പോലീസുകാര്‍ തന്നെ കാര്‍ ഡ്രൈവ് ചെയ്തു സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടന്നത്.
Read More » - Top StoriesNovember 1, 20210 139
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറക്കും
തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറക്കുന്നു. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. 8, 9 ക്ലാസുകള്‍ ഈ മാസം 15 നാണു തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15ന് തുടങ്ങും. ആശങ്കകൾ വേണ്ടന്നും സ്കൂളുകള്‍ പൂര്‍ണ സജ്ജമായെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ ഒരു ആശങ്കയും വേണ്ട. വീട്ടിൽ മാതാപിതാക്കൾ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്കൂളുകളിലെ ജീവനക്കാരും കുട്ടികളെ നോക്കുക. കുട്ടികളുടെ ശുചിത്വം, സുരക്ഷ എന്നിവയ്ക്ക് വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു. ഇന്നു രാവിലെ തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവത്തോടെയാണ് ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറക്കുന്നത്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലംപാലിക്കണം. തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ തുടരുക.
Read More » - NewsNovember 1, 20210 139
വാഹനാപകടം: മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു
കൊച്ചി : എറണാകുളം വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ്സ് കേരള ആന്‍സി കബീറും, മിസ്സ് കേരള റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും മരിച്ചു. എറണാകുളം വൈറ്റിലയില്‍ വച്ചാണ് ഇവരുടെ കാര്‍ അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വൈറ്റില ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റ ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
Read More » - Top StoriesOctober 31, 20210 136
കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,72,248 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,972 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7276 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 515 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 79,185 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 7 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,681 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6439 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 848, പത്തനംതിട്ട 406, ആലപ്പുഴ 455, കോട്ടയം 155, ഇടുക്കി 195, എറണാകുളം 918, തൃശൂര്‍ 38, പാലക്കാട് 423, മലപ്പുറം 560, കോഴിക്കോട് 760, വയനാട് 329, കണ്ണൂര്‍ 451, കാസര്‍ഗോഡ് 147 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 79,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.…
Read More » - NewsOctober 31, 20210 140
ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം : മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട കള്ള പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചശേഷമാണ് ബിനീഷിന് ജാമ്യം ലഭിച്ചത്.
Read More » - Top StoriesOctober 31, 20210 141
പുനീത് രാജ്കുമാറിന് കണ്ണീരോടെ വിടചൊല്ലി നാട്
ബംഗളൂരു : കന്നട നടന്‍ പുനീത് രാജ്കുമാറിന് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. ഇന്ത്യന്‍ പതാക പുതപ്പിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റുഡിയോയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി.
Read More » - Top StoriesOctober 31, 20210 156
സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും
തിരുവനന്തപുരം : നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് പ്രവേശനോത്സവത്തോടെ തന്നെയാണ് സ്കൂളുകള്‍ തുറക്കുന്നത്. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂള്‍ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. 2400 തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. ആദ്യ രണ്ടാഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളില്‍. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്. 8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും ഒന്നിന് തന്നെ തുടങ്ങും. 15 മുതല്‍ 8, 9 ക്ലാസികളും പ്ലസ് വണും കൂടി തുടങ്ങും. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.
Read More »