Year: 2021

  • Top Stories
    Photo of മോൻസൺ മാവുങ്കൽ കേസ്: ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു

    മോൻസൺ മാവുങ്കൽ കേസ്: ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു

    തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെയും എഡിജിപി മനോജ്‌ എബ്രഹാമിന്റെയും മൊഴി ക്രംബ്രാഞ്ച് രേഖപ്പെടുത്തി. മോൻസൺ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് ബെഹ്റയോട് വിശദീകരണം തേടിയത്. ഏത് സാഹചര്യത്തിലാണ് മോൻസൻ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തിൽ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്നാഥ് ബെഹ്റയെ ചോദ്യം ചെയ്തത്. ലോക്നാഥ് ബെഹ്റ മോൻസൻ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദർശിച്ചതിന് ശേഷമാണ് വീടിന് മുമ്പിൽ പോലീസിന്റെ ബീറ്റ് ബോക്സ്‌ സ്ഥാപിക്കുന്നത്. പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസന്റെ കലൂരിലെ വാടക വീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകൾ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈബ്രാഞ്ച് ബെഹ്റയുടെ മൊഴിയെടുത്തത്. ഐജി ഗോകുലത്ത് ലക്ഷ്മണനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് എസ് പി തിരുവനന്തപുരത്ത് എത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഐജിയ്ക്ക് മോൻസണുമായി വലിയ അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയെ ചോദ്യം ചെയ്തത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

    തിരുവനന്തപുരം :  സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.  താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും. 50 താലൂക്കളില്‍ പ്ലസ് വണിന് സീറ്റ് കുറവൂണ്ട്. കൂടതലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇവിടേക്ക് മാറ്റുമെന്നും മന്ത്രി നിയസമഭയില്‍ പറഞ്ഞു. എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാനുണ്ടന്ന്  വിദ്യാഭ്യാസ മന്ത്രി സഭയിൽ പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് ഒണ്‍ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,286 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,72,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8874 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 80,892 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9401 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1309, കൊല്ലം 532, പത്തനംതിട്ട 183, ആലപ്പുഴ 401, കോട്ടയം 491, ഇടുക്കി 626, എറണാകുളം 1891, തൃശൂര്‍ 1121, പാലക്കാട് 437, മലപ്പുറം 556, കോഴിക്കോട് 1004, വയനാട് 141, കണ്ണൂര്‍ 519, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് 80,892 ഇനി ചികിത്സയിലുള്ളത്.…

    Read More »
  • News
    Photo of കൊക്കയാർ ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

    കൊക്കയാർ ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

    ഇടുക്കി : കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

    Read More »
  • News
    Photo of തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ; ഉന്നതർ പലരും ഒളിക്യാമറയിൽ പെട്ടു

    തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ; ഉന്നതർ പലരും ഒളിക്യാമറയിൽ പെട്ടു

    കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ മോൻസന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി മൊഴി. മോന്‍സനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഉന്നതര്‍ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്. സൗന്ദര്യ വര്‍ധക ചികിത്സയും മസാജിങ്ങുമാണ് ഇവിടെ നടന്നിരുന്നത്. ഈ ചികിത്സാ കേന്ദ്രത്തിനുള്ളില്‍ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി പറയുന്നത്. മോന്‍സന്റെ ചികിത്സതേടി എത്തിയവര്‍ പലരും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോന്‍സന്‍ കോടികള്‍ തിരിച്ചു നല്‍കാന്‍ ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനല്‍കാത്തത്. പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് വരും ദിവസങ്ങളിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്. പതിനേഴ് വയസുമുതൽ തന്നെ മോൻസൺ പീഡിപ്പിച്ചിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. മോൻസൺ അറസ്റ്റിലാകുന്നതുവരെ മൂന്നുവർഷത്തോളം പീഡനം തുടർന്നിരുന്നുവെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണമാണ് സംഭവത്തിൽ നടക്കുന്നത്. പെൺകുട്ടി മോൻസന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

    Read More »
  • Top Stories
    Photo of നൂറ് കോടി വാക്സിൻ നേട്ടം ഓരോ പൗരന്റെയും വിജയം: പ്രധാനമന്ത്രി

    നൂറ് കോടി വാക്സിൻ നേട്ടം ഓരോ പൗരന്റെയും വിജയം: പ്രധാനമന്ത്രി

    ന്യൂഡൽഹി : രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകാനായത് രാജ്യത്തെ ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു അസാധാരണ  നാഴികക്കല്ലാണ്.  രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഇന്ത്യ കോവിഡിനെ തോൽപിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഈ നേട്ടം അവർക്കുള്ള മറുപടിയാണ്. ഈ കോവിഡ് മഹാമാരിയെ ഇന്ത്യ തോൽപിക്കുക തന്നെ ചെയ്യുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്.  കോവിഡിന്റെ തുടക്കകാലത്ത് വീടുകളിൽ ദീപം തെളിക്കാൻ പറഞ്ഞപ്പോൾ ചിലർ പുച്ഛിച്ചു. വിളക്ക് കത്തിച്ചാൽ കൊറോണ മാറുമോ എന്ന് ചോദിച്ചു. എന്നാൽ വിളക്ക് കത്തിച്ചപ്പോൾ രാജ്യത്തിന്റെ ഒരുമയാണ് അന്ന് തെളിഞ്ഞതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ വിതരണത്തിൽ വിഐപി സംസ്കാരത്തെ മാറ്റിനിർത്തി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വാക്‌സിൻ വിതരണം ചെയ്യ്തു. ഇന്ത്യയുടെ നേട്ടങ്ങൾ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നു. ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേർസാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദിവസം ഒരുകാേടി വാക്സിന്‍ വിതരണത്തിനുള്ള ശേഷിയില്‍ രാജ്യം എത്തി. മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കണം. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കുന്നത് ശീലമാക്കുന്നതുപോലെ മാസ്ക് ധരിക്കുന്നതും ശീലമാക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ആലപ്പുഴ ഒഴികെ വയനാട് മുതല്‍ പത്തനംതിട്ട വരെ നാളെയും യെലോ അലര്‍‍ട്ടുണ്ട്. ഇന്നലെ രാവിലെ കാര്യമായ മഴയുണ്ടായില്ലെങ്കിലും പിന്നീട് ഇടുക്കി ഉള്‍പ്പെടെ പലയിടങ്ങളിലും മഴ ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ചെറുതോണി അണക്കെട്ടില്‍ ചൊവ്വാഴ്ച ഷട്ടര്‍ തുറക്കുമ്പോള്‍ 2398.08 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി പത്തിന് 2398.30 അടിയായി വര്‍ധിച്ചു.  അണക്കെട്ടിന്റെ പൂര്‍ണശേഷി 2403 അടിയാണ്. പുതുക്കിയ റൂള്‍ കര്‍വ് പ്രകാരം നിലവില്‍ ഇടുക്കി ഡാമില്‍ അനുവദിനീയമായ ജലനിരപ്പ് 2399.31 അടിയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുല്ലപെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 135. 30 അടിയണ് ഇപ്പോള്‍ ജലനിരപ്പ്.136 അടി കവിഞ്ഞാല്‍ സ്പില്‍വേയിലെ ഷട്ടറുകളിലേക്കു വെള്ളമെത്തും. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കാം. കക്കി, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പീച്ചി അണക്കെട്ടുകളിലും റെഡ് അലര്‍ട്ടാണ്. കൂടാതെ മാട്ടുപ്പെട്ടി, ചിമ്മിണി, ചുള്ളിയാര്‍, മലമ്പുഴ, മംഗലം, മീങ്കര അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

    Read More »
  • News
    Photo of സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

    സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

    തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.  സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം സമരത്തില്‍ പങ്കുചേരും. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താത്ക്കാലിക നിയമനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഎസ്‍ബി ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്. മാനേജ്മെന്റ് നടപടികളില്‍ പ്രതിഷേധിച്ച്‌ മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. ഇതോടെ ഇന്ന് പണിമുടക്കും നാളെ നാലാം ശനിയാഴ്ചയും തുടര്‍ന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

    Read More »
  • News
    Photo of കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു

    കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു

    ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. നാല് വൈസ് പ്രസിഡന്റുമാര്‍. 23 ജനറല്‍ സെക്രട്ടറിമാര്‍. 28 നിര്‍വാഹക സമിതി അംഗങ്ങൾ എന്നിവരടങ്ങിയ 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. അഡ്വ. പ്രതാപചന്ദ്രനാണ് ട്രഷറര്‍. ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകളെ ഉള്‍പ്പെടുത്തി. ദീപ്തി മേരി വര്‍ഗീസ്, അലിപ്പട്ട ജമീല, കെ എ തുളസി എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരാക്കിയത്. എ.എ. ഷുക്കൂര്‍, ഡോ. പ്രതാപവര്‍മ തമ്പാന്‍, അഡ്വ. എസ്. അശോകന്‍, മരിയപുരം ശ്രീകുമാര്‍, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റിയന്‍, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, സി. ചന്ദ്രന്‍, ടി.യു. രാധാകൃഷ്ണന്‍, അഡ്വ. അബ്ദുല്‍ മുത്തലിബ്, ജോസി സെബാസ്റ്റിയന്‍, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍, എം.എം. നസീര്‍, ജി.എസ്. ബാബു, ജി. സുബോധന്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. പത്മജ വേണുഗോപാൽ, ഡോ. സോന പി.ആർ എന്നിവരാണ് നിർവാഹക സമിതിയിൽ ഉള്ള വനിതാ നേതാക്കൾ.വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.  ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി വിട്ട മുൻ എം.എൽ.എ എ.വി ഗോപിനാഥ് കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

    Read More »
  • News
    Photo of പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

    പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

    കൊച്ചി : അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുര്‍ഹാന്‍.

    Read More »
Back to top button