Year: 2021

  • Top Stories
    Photo of ഇടുക്കി ഡാം തുറന്നു

    ഇടുക്കി ഡാം തുറന്നു

    ഇടുക്കി : ഇടുക്കി ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടു. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു. 2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമിൽ ചൊവ്വാഴ്ച രാവിലെ 2397.86 അടിയിൽ ജലനിരപ്പ് എത്തിയതോടെ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 2398.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2398.02 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണമെന്നാണ്. ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

    Read More »
  • News
    Photo of മോന്‍സനെതിരേ പോക്സോ കേസ്

    മോന്‍സനെതിരേ പോക്സോ കേസ്

    കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഠനസഹായം വാഗ്ദാനം ചെയ്ത് 2019ല്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു.  മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന മൊഴി.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ 24 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ഒഴികെ 11 ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ കാസര്‍കോടും കണ്ണൂരും ഒഴികെ 12 ജില്ലകളിലും 22ന് കാസര്‍കോട് ഒഴികെ 13 ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. അതിശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായേക്കാം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്.

    Read More »
  • Top Stories
    Photo of ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് 11 മണിയോടെ തുറക്കും

    ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് 11 മണിയോടെ തുറക്കും

    ഇടുക്കി : ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് പതിനൊന്ന് മണിയോടെ തുറക്കും. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാകും ഉയർത്തുക. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുകും. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂൾ കർവ് പ്രകാരം 2397.8 അടി എത്തിയാൽ ചുവന്ന ജാഗ്രത പുറപ്പെടുവിക്കണം. നിലവിൽ ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണം. അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നത് 2018 ഓഗസ്റ്റ് ഒൻപതിനായിരുന്നു അത്. 26 വർഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോൾ അഞ്ചുഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കേണ്ടിവന്നു. ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാറിന്റെ ഇരുകരകളിലുമുള്ള നാടുകൾക്കെല്ലാം ദുരിതത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. വീണ്ടുമൊരിക്കൽകൂടി ഷട്ടറുകൾ തുറക്കുമ്പോൾ 2018-ലേതിന് സമാനമായ ആശങ്കകളില്ലാന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,92,736 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,082 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 83,184 കോവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 267 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂര്‍ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂര്‍ 611, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,50,293 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Top Stories
    Photo of ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്

    ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്

    തിരുവനന്തപുരം : ജലനിരപ്പ് ഉയർന്നതോടെ കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാമിൽ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി. കൃത്യമായി അവലോകന നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നത്. ജലനിരപ്പുയർന്നതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് ഇന്ന് രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇതിൽനിന്ന് ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2396.96 അടിയാണ് നിലവിൽ അണക്കെട്ടിലുള്ള ജലനിരപ്പ്. അണക്കെട്ടിലേക്ക് ജലംവരുന്നതിനനുസൃതമായി അഞ്ച് ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പാദനം നടക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ഇടുക്കിയിൽ മഴ ശമിച്ചെങ്കിലും അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു വരുന്നുണ്ട്.

    Read More »
  • Top Stories
    Photo of കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,361 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,156 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,205 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 87,593 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,865 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 278 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,773 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1213, കൊല്ലം 549, പത്തനംതിട്ട 746, ആലപ്പുഴ 546, കോട്ടയം 546, ഇടുക്കി 613, എറണാകുളം 1671, തൃശൂര്‍ 1172, പാലക്കാട് 681, മലപ്പുറം 907, കോഴിക്കോട് 977, വയനാട് 420, കണ്ണൂര്‍ 601, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 87,593 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,39,270 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,78,552), 45.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും…

    Read More »
  • Uncategorized
    Photo of കോട്ടയത്ത് ഉരുൾപൊട്ടൽ

    കോട്ടയത്ത് ഉരുൾപൊട്ടൽ

    കോട്ടയം : കോട്ടയത്ത് ഉരുൾപൊട്ടൽ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ ആറു പേർ ഒരു വീട്ടിലെ അംഗങ്ങളാണ്. കൂട്ടിക്കലിലെ മൂന്നാം വാർഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തിൽ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്. മൂന്ന് വീടുകളും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. നിലവിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

    Read More »
  • Top Stories
    Photo of ജയസൂര്യ മികച്ച നടൻ അന്ന ബെൻ

    ജയസൂര്യ മികച്ച നടൻ അന്ന ബെൻ

    തിരുവനന്തപുരം : 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ ക്ക് മികച്ച നടനുള്ള അവാര്‍ഡും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച ചിത്രം. എന്നിവര്‍ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ശിവ മികച്ച സംവിധായകനായി. മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും, മികച്ച നവാഗത സംവിധായകന്‍ – മുസ്തഫ ചിത്രം കപ്പേള, മികച്ച സ്വഭാവ നടൻ സുധീഷ് (എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം) ശ്രീരേഖ (വെയില്‍) മികച്ച സ്വഭാവ നടിയുമായി. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

    Read More »
  • Top Stories
    Photo of കേരളത്തിൽ ഇന്ന് 8867 പേർക്ക് കോവിഡ്

    കേരളത്തിൽ ഇന്ന് 8867 പേർക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8867 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂർ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂർ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസർഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,27,682 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,17,060 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,622 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 781 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 94,756 കോവിഡ് കേസുകളിൽ, 9.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1462, കൊല്ലം 690, പത്തനംതിട്ട 544, ആലപ്പുഴ 572, കോട്ടയം 680, ഇടുക്കി 370, എറണാകുളം 1641, തൃശൂർ 1296, പാലക്കാട് 582, മലപ്പുറം 750, കോഴിക്കോട് 377, വയനാട് 91, കണ്ണൂർ 681, കാസർഗോഡ് 136 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 94,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,16,728 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.  

    Read More »
Back to top button