Year: 2021
- News
വനിതാ കമ്മിഷൻ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു
തിരുവനന്തപുരം : സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി പി. സതീദേവി ചുമതലയേറ്റു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് മുഖ്യലക്ഷ്യമെന്നും തന്റെ പ്രവർത്തനം നിഷ്പക്ഷമായിരിക്കുമെന്നും അധികാരമേറ്റുകൊണ്ട് സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ എം സി ജോസഫൈന്‍ രാജി വച്ച ഒഴിവിലാണ് നിയമനം. 2004 മുതല്‍ 2009 വരെ വടകര മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു.
Read More » - News
പേന വലിച്ചെറിഞ്ഞ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെടുത്തി: അധ്യാപികയ്ക് ഒരുവര്‍ഷം കഠിനതടവ്
തിരുവനന്തപുരം : ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്ന മൂന്നാം ക്ളാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക് ഒരുവര്‍ഷം കഠിനതടവ് വിധിച്ച് പോക്സോ കോടതി. മലയിന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയായ സംഭവത്തില്‍ ശിക്ഷിച്ചത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെവി രജനീഷിന്റേതാണ് ഉത്തരവ്.
Read More » - News
ലോക്നാഥ് ബഹ്റ അവധിയിൽ പ്രവേശിച്ചു
കൊച്ചി : കൊച്ചി മെട്രോ മേധാവിയും മുൻ ഡിജിപിയുമായ ലോക്നാഥ് ബഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സയുടെ ഭാഗമായാണ് അവധിയെടുത്തതെന്നാണ് വിശദീകരണം. പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബെഹ്‌റയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാദങ്ങൾക്കു ശേഷം ബെഹ്‌റ ഓഫീസിൽ വന്നിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. ലോക്‌നാഥ് ബെഹ്‌റയ്‌ക്കൊപ്പം മോൺസൺ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മോന്‍സണ്‍ തന്റെ സുഹൃത്തല്ലെന്നായിരുന്നു ബെഹ്‌റയുടെ പ്രതികരണം.
Read More » - News
കോടികൾ തട്ടിയ മോന്‍സന്റെ ബാങ്ക് അക്കൗണ്ട് കാലി
കൊച്ചി : തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് റിപ്പോർട്ട്. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടില്‍ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി സുഹൃത്തായ ജോര്‍ജില്‍ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയെന്നും ജീവനക്കാര്‍ക്ക് ആറുമാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്‍സന്‍ മൊഴി നല്‍കി. അതേസമയം മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്. മോൻസന്റെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
Read More »