Year: 2021
- Top StoriesSeptember 17, 20210 158
കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,11,461 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1899 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,88,926 കോവിഡ് കേസുകളില്‍, 12.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,983 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 998 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 120 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,388 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1978, കൊല്ലം 1204, പത്തനംതിട്ട 686, ആലപ്പുഴ 1404, കോട്ടയം 1400, ഇടുക്കി 623, എറണാകുളം 2202, തൃശൂര്‍ 2928, പാലക്കാട് 1526, മലപ്പുറം 1864, കോഴിക്കോട് 2192, വയനാട് 663, കണ്ണൂര്‍ 1336, കാസര്‍ഗോഡ് 382 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,88,926 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,56,697 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - Top StoriesSeptember 17, 20210 159
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്നും പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമെന്നും കോടതി വിലയിരുത്തി. പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
Read More » - Top StoriesSeptember 14, 20210 169
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,75,668 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,46,791 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,877 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 778 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,654 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1421, കൊല്ലം 2098, പത്തനംതിട്ട 1304, ആലപ്പുഴ 1998, കോട്ടയം 1558, ഇടുക്കി 953, എറണാകുളം 3401, തൃശൂര്‍ 2843, പാലക്കാട് 1768, മലപ്പുറം 2713, കോഴിക്കോട് 3342, വയനാട് 960, കണ്ണൂര്‍ 864, കാസര്‍ഗോഡ് 431 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,98,865 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,84,158 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - Top StoriesSeptember 14, 20210 165
കെ.പി. അനിൽകുമാർ സിപിഎമ്മിൽ ചേർന്നു
തിരുവനന്തപുരം : കോൺഗ്രസിൽ നിന്ന് രാജിവച്ച കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ സിപിഎമ്മിലേക്ക്. രാജി പ്രഖ്യാപനത്തിന് ശേഷം എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ ചുവന്ന ഷാളണിയിച്ചു കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. കെപി അനിൽകുമാറിനെ സന്തോഷപൂർവ്വം സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിലുള്ള വിശ്വാസം അണികൾക്ക് നഷ്ടപ്പെട്ടുവെന്നും ഇനിയും കൂടുതൽ കോൺഗ്രെസ്സുകാർ സിപിഎമ്മിലേക്ക് എത്തുമെന്നും കോടിയേരി പ്രതികരിച്ചു. കോൺഗ്രസ് വിട്ട് എത്തുന്ന എല്ലാവർക്കും അർഹമായ സ്ഥാനം തന്നെ നൽകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി എന്നിവരും കെപി അനിൽകുമാറിനെ സ്വീകരിക്കാൻ എകെജി സെന്ററിൽ എത്തിയിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് അനിൽകുമാർ സിപിഎമ്മിലേക്കെത്തുന്നത്. ഡിസിസി പുനഃസംഘടനയേത്തുർന്ന് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അനിൽകുമാറിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി എടുത്തിരുന്നു. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് അനിൽകുമാർ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനിൽകുമാർ. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമർശിച്ച് പരസ്യപ്രസ്താവന നടത്തി. തുടർന്ന് അനിൽകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടത്.
Read More » - Top StoriesSeptember 14, 20210 174
കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു
തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു. ഡിസിസി പുനഃസംഘടനയേത്തുർന്ന് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അനിൽകുമാറിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി എടുത്തിരുന്നു. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് അനിൽകുമാർ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനിൽകുമാർ. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമർശിച്ച് പരസ്യപ്രസ്താവന നടത്തി. തുടർന്ന് അനിൽകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടത്.
Read More » - NewsSeptember 14, 20210 158
പന്തീരാങ്കാവ് യുഎപിഎ കേസ്: മാവോയിസ്റ്റ് നേതാവ് ഉസ്മാന്‍ പിടിയിൽ
മലപ്പുറം : പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സി പി ഉസ്മാന്‍ പിടിയിലായി. മലപ്പുറം പട്ടികാട് നിന്ന് ഭീകര വിരുദ്ധ സേനയാണ് ഉസ്മാനെ പിടികൂടിയത്. അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാന്‍ ആണ്. അലനും താഹയും അറസ്റ്റിലായെങ്കിലും ഉസ്മാന്‍ ഒളിവില്‍ പോകുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാളെ പിടികൂടിയത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് ഉസ്മാന്‍. കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ലഘുലേഖ കൈമാറിയത് ഉസ്മാനാണ്. കൊടും ഭീകരനായ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 2016 ല്‍ ഇയാളെ സഹോദരിയുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്‌ക്കുകയും ചെയ്ത. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഉസ്മാന്‍ വ്യവസ്ഥകള്‍ ലംഘിച്ച് മുങ്ങുകയായിരുന്നു. മലപ്പുറം ചെമ്ബ്ര സ്വദേശിയാണ് ഉസ്മാന്‍. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ ഭീകര വിരുദ്ധ സേന എന്‍ഐഎയ്‌ക്ക് കൈമാറും.
Read More » - Top StoriesSeptember 12, 20210 174
കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,72,761 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,554 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1993 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,22,255 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 774 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2618, കൊല്ലം 3039, പത്തനംതിട്ട 1338, ആലപ്പുഴ 1853, കോട്ടയം 1611, ഇടുക്കി 1110, എറണാകുളം 3773, തൃശൂര്‍ 2845, പാലക്കാട് 1961, മലപ്പുറം 3092, കോഴിക്കോട് 3241, വയനാട് 1114, കണ്ണൂര്‍ 1592, കാസര്‍ഗോഡ് 523 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,22,255 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,30,065 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - Top StoriesSeptember 11, 20210 162
കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,13,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,81,858 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2272 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,31,792 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1779, കൊല്ലം 2063, പത്തനംതിട്ട 1344, ആലപ്പുഴ 1738, കോട്ടയം 1463, ഇടുക്കി 863, എറണാകുളം 3229, തൃശൂര്‍ 2878, പാലക്കാട് 1931, മലപ്പുറം 2641, കോഴിക്കോട് 3070, വയനാട് 986, കണ്ണൂര്‍ 1550, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,31,792 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,00,355 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - NewsSeptember 11, 20210 167
നടന്‍ രമേശ് വലിയശാല അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള രമേശ് വലിയശാല നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.
Read More » - Top StoriesSeptember 8, 20210 167
കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,617 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1259 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,579 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1646, കൊല്ലം 2077, പത്തനംതിട്ട 1191, ആലപ്പുഴ 1966, കോട്ടയം 2198, ഇടുക്കി 907, എറണാകുളം 2648, തൃശൂര്‍ 2698, പാലക്കാട് 2267, മലപ്പുറം 3019, കോഴിക്കോട് 3265, വയനാട് 1222, കണ്ണൂര്‍ 2003, കാസര്‍ഗോഡ് 472 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,39,480 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,21,456 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,228 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,75,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,817 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2587 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More »